കര്‍ക്കിടക വാവ് ബലിതര്‍പണം ഓഗസ്റ്റ് 3ന്; തൃക്കണ്ണാട് വിപുലമായ ഒരുക്കങ്ങള്‍

ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഈ വർഷത്തെ കർക്കിടക വാവ്

Jul 31, 2024 - 23:05
 0  2
കര്‍ക്കിടക വാവ് ബലിതര്‍പണം ഓഗസ്റ്റ് 3ന്; തൃക്കണ്ണാട് വിപുലമായ ഒരുക്കങ്ങള്‍

കാസർകോട്

ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഈ വർഷത്തെ കർക്കിടക വാവ് ദിവസങ്ങളില്‍ ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രഭരണ സമിതി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓഗസ്റ്റ് മൂന്നിന് ശനിയാഴ്‌ച രാവിലെ ഉഷ പൂജയ്ക്ക് ശേഷം 5.30 മണി മുതല്‍ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിക്കും.

ക്ഷേത്ര മേല്‍ശാന്തി നവീൻചന്ദ്ര കായർത്തായയുടെ നേതൃത്വത്തില്‍ ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കാർമികത്വത്തില്‍ ക്ഷേത്ര മുൻവശത്തുള്ള കടല്‍തീരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഒരേ സമയത്ത് ഇരുപതോളം കർമികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകള്‍ നടത്തുന്നത്.

തിരക്ക് ലഘുകരിക്കുന്നതിൻ്റെ ഭാഗമായി ബലിതർപ്പണത്തിനുള്ള രസീതുകള്‍ മുൻകൂറായി നല്‍കുന്നതിന് പുറമെ, ക്ഷേത്രം വെബ്‌സൈറ്റ് www(dot)trikkannadtemple(dot)in വഴിയും ഓണ്‍ലൈനായി ലഭിക്കും. ഓഗസ്റ്റ് മൂന്നിന് രാവിലെ അഞ്ച് മണി മുതല്‍ എട്ട് വഴിപാട് കൗണ്ടർ പ്രവർത്തിക്കും. ക്ഷേത്രത്തില്‍ കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്

പൊലീസ്, കോസ്റ്റ് ഗാർഡ്, ആരോഗ്യം, എന്നീ വിഭാഗങ്ങളുടെ സേവനവും സദാസമയവും ഉണ്ടായിരിക്കും. യാത്രാക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി കാസർകോട്-കാഞ്ഞങ്ങാട് പാതയില്‍ ചന്ദ്രഗിരിപ്പാലം വഴി നിലവിലുള്ള സർവീസിന് പുറമെ കൂടുതല്‍ ബസ് സർവീസ് നടത്തുന്നതിന് കെഎസ്‌ആർടിസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ആഘോഷകമിറ്റി, മാതൃസമിതി, ഭജനസമിതി എന്നിവരുടെ സേവനവും ലഭിക്കും.

വാവിന് മുന്നോടിയായി കടല്‍ തീരം ശുചീകരിക്കും. കാലവർഷം രൂക്ഷമായ സാഹചര്യത്തില്‍ കടല്‍ക്ഷോഭം ഉള്ളതിനാല്‍ ഭക്തജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു വാർത്താസമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസർ കെ പി സുനില്‍കുമാർ, ട്രസ്റ്റീബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്‌ണൻ നായർ, പാരമ്ബര്യട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥൻ നമ്ബ്യാർ, ഇടയില്ല്യം ശ്രീവത്സൻ നമ്ബ്യാർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow