ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പ്രതികൾ കൂടി കസ്റ്റഡിയിൽ
വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പ്രതികൾകൂടി പിടിയിൽ. പ്രതികളായ നബീൽ, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
കൽപറ്റ: വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പ്രതികൾകൂടി പിടിയിൽ. പ്രതികളായ നബീൽ, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രണ്ടു പ്രതികൾ പിടിയിലായിരുന്നു. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. മാതന്റെ കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരുക്കേറ്റിരുന്നു.
What's Your Reaction?