ആദ്യ ബഹിരാകാശ നിലയയാത്ര ; മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പരിശീലനം ചെയ്യും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്‌എസ്) യാത്രയ്ക്കായി ആദ്യമായി മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍.

Aug 3, 2024 - 12:34
 0  11
ആദ്യ ബഹിരാകാശ നിലയയാത്ര ; മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പരിശീലനം ചെയ്യും

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്‌എസ്) യാത്രയ്ക്കായി ആദ്യമായി മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍.

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തില്‍ പരിശീലനം തേടാന്‍ ഒരുങ്ങുന്നത്.
ആക്സിയം-4 ദൗത്യത്തിനായിനായാണ് ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്. ശുഭാന്‍ശു ശുക്ലയെ പ്രാഥമിക ദൗത്യത്തിനായുളള പൈലറ്റായും പ്രശാന്തിനെ ബാക്കപ്പ് മിഷന്‍ പൈലറ്റായുമാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 'ഗഗന്യാത്രി' എന്നറിയപ്പെടുന്ന രണ്ട് ഉദ്യോഗസ്ഥരുടെയും പരിശീലനം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദൗത്യത്തിനിടയില്‍, ഉദ്യോഗസ്ഥര്‍ ഐഎസ്‌എസില്‍ തിരഞ്ഞെടുത്ത ശാസ്ത്ര ഗവേഷണ-സാങ്കേതിക പ്രദര്‍ശന പരീക്ഷണങ്ങള്‍ നടത്തുകയും ബഹിരാകാശ വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും.

ക്യാപ്റ്റന്‍ ശുക്ലയെ കൂടാതെ യുഎസില്‍ നിന്നും പെഗ്ഗി വിറ്റ്‌സണ്‍ (കമാന്‍ഡര്‍), പോളണ്ടിന്റെ സാവോസ് ഉസ്‌നാന്‍സ്‌കി (മിഷന്‍ സ്പെഷ്യലിസ്റ്റ്), ഹംഗറിയിലെ ടിബോര്‍ കപു (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരും ആക്സിയം-4 മിഷന്‍ ടീമിലുണ്ട്.

ദൗത്യം പതിനാല് ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാസ ആക്സിയം -4 ദൗത്യം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവാണ് ശുക്ലയുടെ സ്വദേശം. 18 വര്‍ഷം മുമ്ബാണ് സൈനിക പരിശീലനത്തിനായി നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow