നൂറാം വയസ്സിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടുചെയണമെന്ന ആഗ്രഹം സഫലീകരിച്ചു ജിമ്മി കാർട്ടർ

മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ തൻ്റെ സ്വന്തം സംസ്ഥാനമായ ജോർജിയയിൽ ഏർലി വോട്ടെടുപ്പിൻ്റെ രണ്ടാം ദിവസമായ ബുധനാഴ്ച പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ കമലാ ഹാരിസിന് വോട്ട് ചെയ്തു.

Oct 18, 2024 - 10:37
 0  4
നൂറാം വയസ്സിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടുചെയണമെന്ന ആഗ്രഹം സഫലീകരിച്ചു ജിമ്മി കാർട്ടർ

പ്ലെയിൻസ് (ജോർജിയ ):മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ തൻ്റെ സ്വന്തം സംസ്ഥാനമായ  ജോർജിയയിൽ ഏർലി  വോട്ടെടുപ്പിൻ്റെ രണ്ടാം ദിവസമായ ബുധനാഴ്ച  പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ   കമലാ ഹാരിസിന് വോട്ട് ചെയ്തു.

ഒക്‌ടോബർ 16 ന് കാർട്ടർ മെയിൽ വഴി വോട്ട് ചെയ്‌തതായി കാർട്ടർ സെൻ്റർ ബുധനാഴ്ച സ്ഥിരീകരിച്ചു.

ഈ മാസം ആദ്യം 100 വയസ്സ് തികഞ്ഞ മുൻ പ്രസിഡൻ്റ്, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടുചെയണമെന്ന ആഗ്രഹം സഫലീകരിച്ചു ബുധനാഴ്ച, തൻ്റെ ജന്മനാടായ പ്ലെയിൻസിനടുത്തുള്ള സമ്മർ കൗണ്ടി കോർട്ട്‌ഹൗസിലെ ഡ്രോപ്പ് ബോക്‌സിൽ തൻ്റെ സഹ ഡെമോക്രാറ്റിനായി ഒരു ബാലറ്റ് പൂരിപ്പിച്ചാണ്  അദ്ദേഹം തൻ്റെ ആഗ്രഹം നിറവേറ്റിയത് .

ഉപാധ്യക്ഷ കമലാ ഹാരിസിന് വോട്ട് ചെയ്യാൻ കഴിയുന്നത്ര കാലം ജീവിക്കണമെന്ന തൻ്റെ ആഗ്രഹം നിറവേറ്റിക്കൊണ്ടാണ് അദ്ദേഹം മെയിൽ വഴി വോട്ട് ചെയ്തതെന്ന് കാർട്ടർ സെൻ്റർ അറിയിച്ചു. ഈ മാസം ആദ്യം കാർട്ടർ 100 വയസ്സ് തികഞ്ഞു, യു.എസ് ചരിത്രത്തിൽ അങ്ങനെ ചെയ്യുന്ന ആദ്യത്തെ മുൻ പ്രസിഡൻ്റായി.കാർട്ടർ.

What's Your Reaction?

like

dislike

love

funny

angry

sad

wow