വെള്ളി പതിപ്പ് വെള്ളി — റോയൽ വയലറ്റ് എഡിറ്റോറിയൽ എഡിഷൻ
പ്രധാന വാർത്തകൾ
[കേരളം] ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമൻ്റിട്ടു; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനം [കേരളം] മന്ത്രിമാരുടെ വാസയോഗ്യമല്ലാത്ത ഔദ്യോഗിക വസതികൾ; അറ്റകുറ്റപ്പണി സുരക്ഷാ പ്രശ്നം കാരണമാണ്, സൗന്ദര്യവൽക്കരണത്തിനല്ലെന്ന് പിണറായി [കേരളം] ജീവനൊടുക്കാൻ നദിയിൽ ചാടി; യുവതിയെ മുതല കടിച്ചു, നിലവിളി കേട്ട് നാട്ടുകാർ രക്ഷപ്പെടുത്തി [അമേരിക്ക] ഇറാനെ പൂർണ്ണമായി നശിപ്പിക്കേണ്ടി വന്നേക്കും: ട്രംപിന്റെ മുന്നറിയിപ്പ്; ആണവ പരിപാടിക്ക് യുഎസ് അനുമതി വേണമെന്ന് [അമേരിക്ക] ട്രംപിന്റെ വിജയ കമാനം; നിർമ്മാണം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഎസ് പ്രസിഡന്റിന് തിരിച്ചടി [മതപരമായ] Cardinal Parolin: Pope’s Latin America visit is ‘witness to unity, reconciliation’ [മതപരമായ] Pope Leo returns to continent full of contradictions but rich in hope [കേരളം] ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്
LIVE
മലയാളം ന്യൂസ്‌ടൈംസ്
MALAYALAM NEWSTIMES • സത്യസന്ധമായ വാർത്തകൾ
എഡിറ്റോറിയൽ ഫോക്കസ് • വൈഡ് റോ ലേഔട്ട്
വെള്ളിയാഴ്ച എഡിറ്റോറിയൽ പതിപ്പ് • പ്രത്യേക വാർത്താ അവലോകനം
പ്രധാന വാർത്ത കേരളം

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമൻ്റിട്ടു; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനം

പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂര മർദനം.അടൂർ ഗവ. ഗേൾസ് ഹയർസെക്കന്‍ററി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിഭാഗത്തിൽ പഠിക്കുന്ന അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ കൊമേഴ്സിൽ പഠിക്കുന്ന 16കാരനെ മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്‍റിട്ടുവെന്നാരോപിച്ചായിരുന്നു മർദനം.കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസിൽ നിന്നും വിളിച്ചിറക്കി സ്റ്റേജിന് പിന്നിലേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.ഇടിവള ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചതായും വിദ്യാർത്ഥി പരാതിയിൽ വ്യക്തമാക്കുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ശുചിമുറിയിൽ പൂട്ടി ഇട്ടതായും മർദ്ദനമേറ്റ കുട്ടി പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മർദ്ദനത്തിൽ മുഖത്തും പുറത്തും കാര്യമായി പരിക്കേറ്റ വിദ്യാർത്ഥി അടൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.പിന്നാലെ, സ്കൂൾ അധികൃതരാണ് അടൂർപോലീസിൽ വിവരം അറിയിച്ചത്.

മലയാളം ന്യൂസ്‌ടൈംസ് കൂടുതൽ വായിക്കാം →
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമൻ്റിട്ടു; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനം
പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും വാർത്ത
കേരളം 2026-10-29

പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. പിഎസ്‌സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം. എഴുത്ത് പരീക്ഷയുടെ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും നടത്തിപ്പിന്റെ എല്ലാ മേഖലയിലും ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി എസ് സി പരീക്ഷ ക്രമക്കേട്:   ആർ ഹരി ഒളിവിൽ തുടരുന്നു വാർത്ത
കേരളം 2026-10-29

പി എസ് സി പരീക്ഷ ക്രമക്കേട്: ആർ ഹരി ഒളിവിൽ തുടരുന്നു

പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊ‌ർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്. അതേസമയം പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി പറയുന്നു. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പിഎസ്‌സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം.ഈ ക്രമക്കേടിൽ ആദ്യ അറസ്റ്റ് ഇന്നലെ ഉണ്ടായത്. ക്രമക്കേട് നടന്ന ആസൂത്രണബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി കടുപ്പിച്ചതോടെയാണ് എസ്ഐടിയും നടപടി ശക്തമാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് സതീഷിനെ അറസ്റ്റ് ചെയ്തത്. ആസൂത്രണ ബോർഡ് നിയമനപരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയായിരുന്നു സതീഷിനും ആ‌ർ ഹരിക്കും.

സൗത്ത് കരോലിനയിലെ ആണവ ലാബിൽ തീപിടിത്തം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഒരാൾക്ക് പരിക്ക് വാർത്ത
അമേരിക്ക 2026-10-29

സൗത്ത് കരോലിനയിലെ ആണവ ലാബിൽ തീപിടിത്തം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഒരാൾക്ക് പരിക്ക്

സൗത്ത് കരോലിനയിലെ സാവന്ന റിവർ സൈറ്റിലെ ആണവ ലാബിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ബുധനാഴ്ച സൈറ്റ് ഏരിയ എമർജൻസി പ്രഖ്യാപിച്ചു. ഐക്കണിന് സമീപമുള്ള സാവന്ന റിവർ നാഷണൽ ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഒക്ടോബർ 28-ന് വൈകുന്നേരം 5:39-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സാവന്ന റിവർ സൈറ്റിന്റെ ഔദ്യോഗിക അടിയന്തര അറിയിപ്പിൽ പറയുന്നു.പ്രാദേശിക സമയം 5:39-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.തീ ഉടൻതന്നെ അണച്ചതായും, ഒരാൾക്ക് നിസ്സാര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഊർജ്ജ വകുപ്പ് വക്താവ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി. റേഡിയേഷൻ ചോർച്ച ഉണ്ടായിട്ടില്ലെന്നും വക്താവ് അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സ്ഥലത്തേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചിരുന്നു.

സൗദി അറേബ്യൻ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് യുഎസ് ജാഗ്രതാ നിർദ്ദേശം വാർത്ത
അമേരിക്ക 2026-10-29

സൗദി അറേബ്യൻ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് യുഎസ് ജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യയിൽ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര പ്രാധാന്യമില്ലാത്ത സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിട്ടുപോകാൻ അമേരിക്ക ഉത്തരവിട്ടു. ഹൂത്തികളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ഈ നീക്കം. മിസൈൽ ആക്രമണങ്ങൾ, വിമാനത്താവളങ്ങളിലെ തടസ്സങ്ങൾ, വ്യോമപാത അടയ്ക്കൽ എന്നിവയുണ്ടാകാമെന്നും അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒക്ടോബർ 28-ന് പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിൽ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ തിരികെ വിളിക്കൽ ഉത്തരവ് ഒക്ടോബർ 23, 2026 മുതൽ പ്രാബല്യത്തിൽ വന്നതായി യുഎസ് മിഷൻ ടു സൗദി അറേബ്യ വ്യക്തമാക്കി. ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ ആക്രമണങ്ങൾ, സിവിലിയൻ വിമാനത്താവളങ്ങളെയും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ളവയാണെന്നും, ഇത് യാത്രകൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.സൗദി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കാനും വിമാനങ്ങളുടെ തൽസ്ഥിതി എയർലൈനുകളുമായും വിമാനത്താവള അധികൃതരുമായും നേരിട്ട് ഉറപ്പുവരുത്താനും യുഎസ് എംബസി അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം പെട്ടെന്ന് വഷളാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 23-ന് ഭാഗികമായി തുറന്നുവെങ്കിലും ചില ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.

Parolin: Totalitarian regimes of past defeated; temptation to 'be like God' remains വാർത്ത
മതപരമായ 2026-10-29

Parolin: Totalitarian regimes of past defeated; temptation to 'be like God' remains

Cardinal Secretary of State Pietro Parolin delivers the opening address at the Pontifical Gregorian University’s international academic conference, “The Holy See and Totalitarian Systems in the 20th Century: New Perspectives and Research Approaches,” warning that there are still those who seek to “control how humanity lives and thinks."

Pope greets activists supporting migrants at Chicago’s ICE detention center വാർത്ത
മതപരമായ 2026-10-29

Pope greets activists supporting migrants at Chicago’s ICE detention center

Members of the Coalition for Spiritual and Public Leadership attend the weekly General Audience, bringing Pope Leo XIV the voices of people “torn away” from their lives and families, presenting him items from migrants sharing “their life experiences amid countless difficulties.”

സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനും പൊതുനന്മയ്ക്കും പ്രയോജനപ്പെടണം: ലിയോ പതിനാലാമൻ പാപ്പാ വാർത്ത
മതപരമായ 2026-10-29

സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനും പൊതുനന്മയ്ക്കും പ്രയോജനപ്പെടണം: ലിയോ പതിനാലാമൻ പാപ്പാ

മെഴ്‌സിഡസ് ബെൻസ് കമ്പനിയുടെ നേതൃത്വത്തിനും പ്രതിനിധികൾക്കും പരിശുദ്ധ പിതാവ് ഒക്ടോബർ 28 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നൽകേണ്ട പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, വാഹനനിർമ്മാണമേഖലയിൽ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും മനുഷ്യാന്തസ്സിന് നൽകേണ്ട സ്ഥാനവും എടുത്തുപറഞ്ഞു.വായിച്ചു മനസ്സിലാക്കാന്

ലോകസമാധാനത്തിനുള്ള ആയുധരഹിതരായ ഉപകരണങ്ങളായി പ്രവർത്തിക്കുക: ലിയോ പതിനാലാമൻ പാപ്പാ വാർത്ത
മതപരമായ 2026-10-29

ലോകസമാധാനത്തിനുള്ള ആയുധരഹിതരായ ഉപകരണങ്ങളായി പ്രവർത്തിക്കുക: ലിയോ പതിനാലാമൻ പാപ്പാ

സമാധാനത്തിന്റെ ആഹ്വാനവുമായി അസ്സീസിയിൽ നടന്ന ത്രിദിനസമ്മേളനത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ സന്ദേശം. ലോകസമാധാനത്തിനായി "അസ്സീസി ചൈതന്യം” വളർത്തണമെന്നും, പ്രാർത്ഥനയും സംവാദങ്ങളുമാണ് സമാധാനം വളർത്താൻ ഉപകരിക്കുകയെന്നും യുദ്ധത്തെ ന്യായീകരിക്കാൻ മതങ്ങളെ ഉപയോഗിക്കരുതെന്നും പാപ്പാ.വായിച്ചു മനസ്സിലാക്കാന്‍ 

വിശ്വാസവും സംസ്കാരവും പരസ്പരം ബന്ധപ്പെട്ടാണ് മുന്നോട്ടുപോകേണ്ടത്: ലിയോ പതിനാലാമൻ പാപ്പാ വാർത്ത
മതപരമായ 2026-10-29

വിശ്വാസവും സംസ്കാരവും പരസ്പരം ബന്ധപ്പെട്ടാണ് മുന്നോട്ടുപോകേണ്ടത്: ലിയോ പതിനാലാമൻ പാപ്പാ

ഒക്ടോബർ 28 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ 'ഗൗദിയും എത്ത് സ്പെസ്' ആസ്പദമാക്കി വിശ്വാസവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാമാണ് പാപ്പാ സംസാരിച്ചത്.വായിച്ചു മനസ്സിലാക്കാന്‍ 

Airtel New Plan: പരസ്യമില്ലാതെ YouTube പ്രീമിയം, ഒപ്പം വമ്പൻ OTT ഓഫറുകളും, വെറും 200 രൂപയ്ക്ക്! വാർത്ത
ടെക്നോളജി 2026-10-29

Airtel New Plan: പരസ്യമില്ലാതെ YouTube പ്രീമിയം, ഒപ്പം വമ്പൻ OTT ഓഫറുകളും, വെറും 200 രൂപയ്ക്ക്!

ഓരോ ഒടിടി സബ്സ്ക്രിപ്ഷനും പ്രത്യേകം പ്രത്യേകം റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ Bharti Airtel ന്റെ വക ഇതാ കിടിലൻ പ്ലാൻ. യൂട്യൂബിൽ പരസ്യമില്ലാതെ സിനിമകളും വീഡിയോകളും കാണാനും, ഇന്ത്യയിലെ മുഖ്യമായ എല്ലാ ഒടിടികളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി പ്രീ പെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. വെറും 200 രൂപ മ

✓ എല്ലാ പുതിയ വാർത്തകളും കാണിക്കുന്നു (100)
« മുൻപത്തെ Page 1 Page 2 Page 3 Page 4 അടുത്തത് »