ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്
ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകുടെ എണ്ണത്തിൽ വീണ്ടും കുറവ്. വിർച്വൽ ക്യൂ ബുക്കിംഗ് ഈ ദിവസങ്ങളിൽ പൂർണമായിരുന്നു.വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് 1,82,315 തീർത്ഥാടകർ മാത്രം. രണ്ടേകാൽ ലക്ഷത്തോളം പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നു. സ്പോട്ട് ബുക്കിങ്ങിലും അനുപാതികമായ കുറവുണ്ട്. ഇന്നലെ ദർശനത്തിന് 60,003 തീർത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. ശനിയാഴ്ച 61677 പേർ ശബരിമലയിൽ ദർശനത്തിന് എത്തിയിരുന്നു. ആഴ്ചയുടെ അവസാനവും തീർഥാടകരുടെ എണ്ണം കാര്യമായി വർധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.