ശനി പതിപ്പ് ശനി — വീക്കെൻഡ് മൾട്ടിമീഡിയ പനോരമ എഡിഷൻ
പ്രധാന വാർത്തകൾ
[ലോകം] ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി [കേരളം] സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ [കേരളം] മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​ക്ക് മു​ന്നി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ പോ​യി; കേ​ര​ള ഹൗ​സ്‌ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി [കേരളം] ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി ദർശനത്തിന് അവസരം [കേരളം] ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയിൽ കയറി; കേരള ഹൗസിലെ ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ് [കേരളം] ശബരിമല സ്പോട്ട് ബുക്കിംഗ് ബുക്ക് ചെയ്യുന്നവർ പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ [കേരളം] പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവം [അമേരിക്ക] ഇറാനുമായുള്ള യുദ്ധത്തിൽ തീരുമാനമെടുക്കാൻ തിരക്കില്ലെന്ന് ട്രംപ്; സൗദി അറേബ്യക്ക് നേരെ ഹൂതി ആക്രമണങ്ങൾ തുടരുന്നു
LIVE
മലയാളം ന്യൂസ്‌ടൈംസ്
MALAYALAM NEWSTIMES • സത്യസന്ധമായ വാർത്തകൾ
ഡാർക്ക് സിനിമ പനോരമ • 3-കോളം വിഷ്വൽ ഷോക്കേസ്
ശനിയാഴ്ച വാരാന്ത്യ പതിപ്പ് • ദൃശ്യ-ശ്രാവ്യ വാർത്താ വിരുന്ന്

അമേരിക്കൻ ഗ്രീൻ കാർഡ് സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ വെല്ലുവിളിയാകുന്ന പുതിയ നിയമഭേദഗതികളുമായി അമേരിക്കൻ തൊഴിൽ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് വിഭാഗങ്ങളായ ഇബി 2, ഇബി 3 എന്നിവയ്ക്കുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ നടപടികളിൽ കർശനമായ മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഈ സംവിധാനത്തിൽ വരുത്തുന്ന ഏറ്റവും വലിയ പരിഷ്കാരമാണിത്.നവംബർ പതിനേഴിന് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച കരട് നിർദ്ദേശങ്ങൾ നടപ്പിലായാൽ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നത് കമ്പനികൾക്ക് കൂടുതൽ സങ്കീർണ്ണമാകും. അമേരിക്കൻ പൗരന്മാർക്ക് തൊഴിലവസരങ്ങളിൽ കൂടുതൽ മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ഇളവുകൾ പലതും എടുത്തുകളയുന്നതോടെ ഇന്ത്യൻ ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത.പുതിയ നിർദ്ദേശങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഷെഡ്യൂൾ എ പട്ടിക ഒഴിവാക്കുന്നു എന്നതാണ്. നഴ്സുമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ശാസ്ത്ര-കലാ മേഖലകളിൽ അസാധാരണ കഴിവുള്ളവർ എന്നിവർക്ക് സാധാരണ തൊഴിൽ വിപണി പരിശോധനയില്ലാതെ വേഗത്തിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ നിലവിൽ സാധിച്ചിരുന്നു. എന്നാൽ ഈ ആനുകൂല്യം നിർത്തലാക്കുന്നതോടെ ഇവർക്കും കർശനമായ റിക്രൂട്ട്‌മെന്റ് നടപടികളിലൂടെ കടന്നുപോകേണ്ടി വരും.

📤 ഈ വാർത്ത ചിത്രത്തോടുകൂടി ഷെയർ ചെയ്യാം
വാട്സ്ആപ്പിലും ഫേസ്ബുക്കിലും വാർത്തയുടെ ചിത്രം തനിയെ ദൃശ്യമാകും
അമേരിക്കൻ ഗ്രീൻ കാർഡ് സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി
അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ വെല്ലുവിളിയാകുന്ന പുതിയ നിയമഭേദഗതികളുമായി അമേരിക്കൻ തൊഴിൽ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് വിഭാഗങ്ങളായ ഇബി 2, ഇബി 3 എന്നിവയ്ക്കുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ നടപടികളിൽ കർശനമായ മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഈ സംവിധാനത്തിൽ വരുത്തുന്ന ഏറ്റവും വലിയ പരിഷ്കാരമാണിത്.നവംബർ പതിനേഴിന് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച കരട് നിർദ്ദേശങ്ങൾ നടപ്പിലായാൽ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നത് കമ്പനികൾക്ക് കൂടുതൽ സങ്കീർണ്ണമാകും. അമേരിക്കൻ പൗരന്മാർക്ക് തൊഴിലവസരങ്ങളിൽ കൂടുതൽ മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ഇളവുകൾ പലതും എടുത്തുകളയുന്നതോടെ ഇന്ത്യൻ ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത.പുതിയ നിർദ്ദേശങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഷെഡ്യൂൾ എ പട്ടിക ഒഴിവാക്കുന്നു എന്നതാണ്. നഴ്സുമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ശാസ്ത്ര-കലാ മേഖലകളിൽ അസാധാരണ കഴിവുള്ളവർ എന്നിവർക്ക് സാധാരണ തൊഴിൽ വിപണി പരിശോധനയില്ലാതെ വേഗത്തിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ നിലവിൽ സാധിച്ചിരുന്നു. എന്നാൽ ഈ ആനുകൂല്യം നിർത്തലാക്കുന്നതോടെ ഇവർക്കും കർശനമായ റിക്രൂട്ട്‌മെന്റ് നടപടികളിലൂടെ കടന്നുപോകേണ്ടി വരും.
ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി വാർത്ത
ലോകം 2026-11-20

ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി

ഓസ്ട്രിയയിലെ ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഗോൾഡൻ ഓണററി പുരസ്കാരം' (Golden Honorary Award) മലയാളി വൈദികൻ ഫാ. എബി പുതുമനയ്ക്ക് സമ്മാനിച്ചു. നവംബർ 11-ന് വിശുദ്ധ മാർട്ടിന്റെ തിരുനാളും ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐസൻസ്റ്റഡിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ വാർത്ത
കേരളം 2026-11-21

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ

സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. മിക്ക തട്ടിപ്പിന് പിന്നിലും ചൈനീസ് സംഘങ്ങളാണെന്നും സൈബർ ഓപ്പറേഷൻ ഐജി പറയുന്നു. സൈബർ തട്ടിപ്പും ഹവാല ഇടപാടു തമ്മിൽ ബന്ധമുണ്ടെന്ന് സൈബർ ഓപ്പറേഷൻ ഐജി പി. പ്രകാശ് പറഞ്ഞു. പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് കഴിഞ്ഞ കുറച്ച് നാളായി വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നത്.ഇങ്ങനെ വരുന്ന മെസേജുകളിലെ ലിങ്കുകൾ ഒരിക്കലും ഓപ്പൺ ചെയ്യരുത്. പരിവാഹനിൽ നിന്നും ഡേറ്റകൾ ചോരുന്നുണ്ടെന്നും സൈബർ തട്ടിപ്പ് സംഘം കോളജ് വിദ്യാർത്ഥികളെ സ്വാധീനിച്ച് അക്കൗണ്ടുകള്‍ വാടകക്കെടുക്കുന്നുണ്ടെന്നും പ്രകാശ് പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​ക്ക് മു​ന്നി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ പോ​യി; കേ​ര​ള ഹൗ​സ്‌ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വാർത്ത
കേരളം 2026-11-21

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​ക്ക് മു​ന്നി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ പോ​യി; കേ​ര​ള ഹൗ​സ്‌ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ കാ​ണാ​ൻ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ക്ക് മു​ന്നി​ൽ പോ​യ​തി​ൽ ദില്ലി​യി​ലെ കേ​ര​ള ഹൗ​സ്‌ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ചു​മ​ത​ല ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ റൂ​മി​ന​ടു​ത്തേ​ക്ക് പോ​ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. ഈ നിർദ്ദേശം ലംഘിച്ച്ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി കേ​ര​ള ഹൗ​സി​ൽ എ​ത്തി​യ​പ്പോ​ൾ റൂ​മി​ന് മു​ന്നി​ൽ പോ​യ​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ‌​കി​യി​രി​ക്കു​ക​യാ​ണ്.സി​ബി ജോ​സ്, പി.​സി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് റെ​സി​ഡ​ൻറ് ക​മ്മി​ഷ്ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​ൺ​ട്രോ​ള​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി  ദർശനത്തിന്  അവസരം വാർത്ത
കേരളം 2026-11-21

ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി ദർശനത്തിന് അവസരം

ശബരിമല ദർശനത്തിനായുള്ള വെർച്വൽൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.നവംബർ 21,22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധനവരുത്തും. ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.അതേസമയം വണ്ടിപ്പെരിയാർ-സത്രം-പുൽമേട് കാനനപാതയുടെ ഭാഗമായ ഉരക്കുഴി മുതൽ കോടംപ്ലാവ് വരെയുള്ള ഭാഗത്ത് നൂറോളം പുതിയ വഴി വിളക്കുകൾ സ്ഥാപിച്ച് കെ.എസ്.ഇ.ബി. താൽക്കാലികമായി വയർവലിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ഏതാണ്ട് രണ്ടുകിലോമീറ്ററോളം ദൂരത്തിൽ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അത്യാവശ്യം ചൂണ്ടിക്കാട്ടിയാൽ കൂടുതൽ വിളക്കുകൾ ഒരുക്കുമെന്ന് സന്നിധാനത്തെ കെ.എ്‌സ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ കെ.എ.അശ്വനികുമാർ പറഞ്ഞു.

ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയിൽ കയറി; കേരള ഹൗസിലെ ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ് വാർത്ത
കേരളം 2026-11-21

ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയിൽ കയറി; കേരള ഹൗസിലെ ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ്

ഡൽഹിയിലെ കേരള ഹൗസിൽ ഡ്യൂട്ടി സമയമല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുറിയിൽ പ്രവേശിച്ച രണ്ട് ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. കേരള ഹൗസ് ജീവനക്കാരായ സുരേഷ് ബാബു, സിബി ജോസ് എന്നിവർക്കാണ് റസിഡന്റ് കമ്മീഷണർ ഔദ്യോഗികമായി നോട്ടീസ് നൽകിയത്. അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ മുറിയിൽ അനുമതിയില്ലാതെ പ്രവേശിച്ചതാണ് നടപടിക്ക് കാരണമായത്.സംഭവത്തിൽ വിശദീകരണം തേടിയ റസിഡന്റ് കമ്മീഷണറുടെ നോട്ടീസിന് ഇരുവരും രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. എൻജിഒ അസോസിയേഷൻ അംഗം കൂടിയാണ് നോട്ടീസ് ലഭിച്ച ജീവനക്കാരിലൊരാളായ സുരേഷ് ബാബു. ഡ്യൂട്ടിയില്ലാത്ത സമയത്ത് എന്തിനാണ് മുഖ്യമന്ത്രിയുടെ മുറിയിൽ പ്രവേശിച്ചതെന്ന കാര്യത്തിലാണ് അധികൃതർ പ്രധാനമായും വ്യക്തത തേടിയത്.അതേസമയം ഈ വിഷയത്തിൽ ജീവനക്കാർക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർക്കാണ് മുഖ്യമന്ത്രി നേരിട്ട് ഈ നിർദേശം കൈമാറിയത്. ഇതോടെ സംഭവത്തിൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ശബരിമല സ്പോട്ട് ബുക്കിംഗ് ബുക്ക് ചെയ്യുന്നവർ പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ വാർത്ത
കേരളം 2026-11-21

ശബരിമല സ്പോട്ട് ബുക്കിംഗ് ബുക്ക് ചെയ്യുന്നവർ പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമല സ്പോട്ട് ബുക്കിംഗ് ബുക്ക് ചെയ്യുന്നവർ പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ.ശബരിമലയില്‍ മണ്ഡലകാലത്തെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമായിരുന്നു. 80000 പേർക്ക് ദർശനത്തിന് അനുമതിയുള്ള ഇന്നലെ 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. സാഹചര്യം പരിശോധിക്കാൻ ഇൻറലിജൻസ് വിഭാഗത്തോട് ദേവസ്വം ബോർഡ് നിർദേശിച്ചു. അതേസമയം ഏജൻസികൾ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 5000 സ്ലോട്ടുകൾ അധികമായി ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായി. ശബരിമലയിൽ വൈകിട്ട് 4 മണി വരെ 42,958 പേർ മല ചവിട്ടി.

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവം വാർത്ത
കേരളം 2026-11-21

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവം

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. ഇന്നലെ വൈകീട്ട് ആറരയോടെ ആമസോൺ പ്ലൈവുഡ് കമ്പനിയിലായിരുന്നു അപകടം നടന്നത്.അസം സ്വദേശിയായ ജമാലിന്റെ മകനാണ് മരിച്ചത്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച കുട്ടിയുടെ പിതാവായ ജമാൽ.നവംബർ 24ന് സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നത് വരെ ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് കലക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.സ്ഥാപനത്തിൽ കൃത്യമായ രജിസ്റ്ററോ മറ്റ് രേഖകളോ സൂക്ഷിച്ചിട്ടില്ലെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇറാനുമായുള്ള യുദ്ധത്തിൽ തീരുമാനമെടുക്കാൻ തിരക്കില്ലെന്ന് ട്രംപ്; സൗദി അറേബ്യക്ക് നേരെ ഹൂതി ആക്രമണങ്ങൾ തുടരുന്നു വാർത്ത
അമേരിക്ക 2026-11-21

ഇറാനുമായുള്ള യുദ്ധത്തിൽ തീരുമാനമെടുക്കാൻ തിരക്കില്ലെന്ന് ട്രംപ്; സൗദി അറേബ്യക്ക് നേരെ ഹൂതി ആക്രമണങ്ങൾ തുടരുന്നു

ഇറാനുമായുള്ള യുദ്ധത്തിൽ തീരുമാനമെടുക്കാൻ തനിക്ക് തിരക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. അടുത്ത വർഷം വരെ കാത്തിരിക്കാമെന്നും തനിക്ക് അക്കാര്യത്തിൽ ധൃതിയില്ലെന്നും ട്രംപ് ഇസ്രായേലിലെ ചാനൽ 12 ന്യൂസിനോട് വ്യക്തമാക്കി. പുതിയ ആക്രമണങ്ങൾക്ക് സാധ്യത കുറവാണെന്ന് ട്രംപും, സാമ്പത്തിക ഉപരോധങ്ങൾ ഫലപ്രദമാണെന്നും പുതിയ ആക്രമണങ്ങൾ ആവശ്യമില്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.ഇറാൻ രാസായുധങ്ങളോ ജൈവായുധങ്ങളോ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ട്രംപിന്റെ ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി. ഇറാഖിന് വൻ നശീകരണ ശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോളിൻ പവൽ യുഎന്നിനോട് പറഞ്ഞതിനോട് ട്രംപിന്റെ വാദങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയം താരതമ്യം ചെയ്തു. യുഎസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെങ്കിലും, അടിസ്ഥാനപരമായ കാര്യങ്ങൾ ഞെട്ടിക്കുന്ന തരത്തിൽ സമാനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു.അതേസമയം, യെമനിൽ പോരാടുന്ന സൗദി സഖ്യസേന ഹൂതികൾ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു. സൗദിയുടെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള ജിസാൻ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. മിസൈലുകൾ തകർത്തെറിഞ്ഞതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

അമേരിക്കൻ ഗ്രീൻ കാർഡ് സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി വാർത്ത
അമേരിക്ക 2026-11-21

അമേരിക്കൻ ഗ്രീൻ കാർഡ് സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ വെല്ലുവിളിയാകുന്ന പുതിയ നിയമഭേദഗതികളുമായി അമേരിക്കൻ തൊഴിൽ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് വിഭാഗങ്ങളായ ഇബി 2, ഇബി 3 എന്നിവയ്ക്കുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ നടപടികളിൽ കർശനമായ മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഈ സംവിധാനത്തിൽ വരുത്തുന്ന ഏറ്റവും വലിയ പരിഷ്കാരമാണിത്.നവംബർ പതിനേഴിന് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച കരട് നിർദ്ദേശങ്ങൾ നടപ്പിലായാൽ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നത് കമ്പനികൾക്ക് കൂടുതൽ സങ്കീർണ്ണമാകും. അമേരിക്കൻ പൗരന്മാർക്ക് തൊഴിലവസരങ്ങളിൽ കൂടുതൽ മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ഇളവുകൾ പലതും എടുത്തുകളയുന്നതോടെ ഇന്ത്യൻ ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത.പുതിയ നിർദ്ദേശങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഷെഡ്യൂൾ എ പട്ടിക ഒഴിവാക്കുന്നു എന്നതാണ്. നഴ്സുമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ശാസ്ത്ര-കലാ മേഖലകളിൽ അസാധാരണ കഴിവുള്ളവർ എന്നിവർക്ക് സാധാരണ തൊഴിൽ വിപണി പരിശോധനയില്ലാതെ വേഗത്തിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ നിലവിൽ സാധിച്ചിരുന്നു. എന്നാൽ ഈ ആനുകൂല്യം നിർത്തലാക്കുന്നതോടെ ഇവർക്കും കർശനമായ റിക്രൂട്ട്‌മെന്റ് നടപടികളിലൂടെ കടന്നുപോകേണ്ടി വരും.

Pope: ‘Accompanying Christians of the East is an essential work of hope' വാർത്ത
മതപരമായ 2026-11-21

Pope: ‘Accompanying Christians of the East is an essential work of hope'

Speaking to the Catholic Near East Welfare Association at the Vatican, Pope Leo XIV highlights the organization's mission to provide humanitarian and pastoral aid to Eastern Christian communities, calling their work a tangible sign of the “closeness, solidarity and loving concern of the universal Church for her Eastern sons and daughters.”

മധ്യപൂർവേഷ്യയിൽ ക്രിസ്ത്യാനികൾ കുടിയിറക്കപ്പെടുന്നത് ക്രൈസ്തവപാരമ്പര്യം ദുർബലമാകുവാൻ ഇടയാക്കുന്നു: പാപ്പാ വാർത്ത
മതപരമായ 2026-11-20

മധ്യപൂർവേഷ്യയിൽ ക്രിസ്ത്യാനികൾ കുടിയിറക്കപ്പെടുന്നത് ക്രൈസ്തവപാരമ്പര്യം ദുർബലമാകുവാൻ ഇടയാക്കുന്നു: പാപ്പാ

100 വർഷങ്ങൾക്ക് മുമ്പ്, 1926-ൽ, പതിനൊന്നാം പീയൂസ് പാപ്പാ, മധ്യപൂർവേഷ്യ, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ പൗരസ്ത്യ കത്തോലിക്കാ സഭകൾക്കും ജനങ്ങൾക്കും മാനുഷികവും അജപാലനപരവുമായ പിന്തുണ നൽകുന്നതിനായി സ്ഥാപിച്ച, കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ (CNEWA) അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്

കിയയുടെ വാഹനനിരയിൽ വൻ അഴിച്ചുപണി; വിവിധ മോഡലുകളുടെ നിരവധി വേരിയന്റുകൾ നിർത്തലാക്കി വാർത്ത
ടെക്നോളജി 2026-11-20

കിയയുടെ വാഹനനിരയിൽ വൻ അഴിച്ചുപണി; വിവിധ മോഡലുകളുടെ നിരവധി വേരിയന്റുകൾ നിർത്തലാക്കി

ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖ നിർമാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലുകളായ സെൽറ്റോസ്, കാരൻസ് ക്ലാവിസ്, സോണറ്റ് എന്നീ മോഡലുകളിലെ നിരവധി വേരിയന്റുകൾ കമ്പനി ഔദ്യോഗികമായി നിർത്തലാക്കി. വേരിയന്റുകൾ...

Ramayana: ഏറ്റവും വേഗത്തിൽ 1,500 കോടി, ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത തേരോട്ടവുമായി ‘രാമായണ’ വാർത്ത
അമേരിക്ക 2026-11-20

Ramayana: ഏറ്റവും വേഗത്തിൽ 1,500 കോടി, ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത തേരോട്ടവുമായി ‘രാമായണ’

Ramayana Part 1 Crosses Rs 1,500 Crore Worldwide and Smashes Massive Box Office Records in Two Weeks: ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 1,500 കോടി കടക്കുന്ന ഇന്ത്യൻ ചിത്രമായി രാമായണ മാറി. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം 14 ദിവസം കൊണ്ട് 1,519.05 കോടി രൂപയാണ് ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ഇതിൽ 1,009.05 കോടി

കേരളത്തിൽ ‘പത്മ’ ദളം കൊഴിയും കാലം! പദ്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും, ലക്ഷ്യം കോൺഗ്രസ് തന്നെ വാർത്ത
കായികം 2026-11-20

കേരളത്തിൽ ‘പത്മ’ ദളം കൊഴിയും കാലം! പദ്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും, ലക്ഷ്യം കോൺഗ്രസ് തന്നെ

Padmini Thoma left BJP: അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബിജെപി വിടുന്നു. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നൽകുമെന്ന് അ‌വർ അ‌റിയിച്ചു. 2024-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മിനി തോമസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നത്. നി

36 വർഷത്തെ പ്രവാസത്തിനിടയിലെ ആ ചെറിയ 'പിഴവ്', ഭയന്ന് ജീവിച്ചത് 15 വർഷം! ഒടുവിൽ നൊമ്പരമായി മടക്കം; മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും വാർത്ത
ലോകം 2026-11-20

36 വർഷത്തെ പ്രവാസത്തിനിടയിലെ ആ ചെറിയ 'പിഴവ്', ഭയന്ന് ജീവിച്ചത് 15 വർഷം! ഒടുവിൽ നൊമ്പരമായി മടക്കം; മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

റിയാദ്∙ സൗദിയിലെ ദവാദ്മിയിൽ മരിച്ച തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാറിന്റെ (56) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ദവാദ്മിയിൽനിന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഗൾഫ് എയർ വിമാനത്തിൽ അൽഖസ്സീം വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ള ഗുണ്ടാ നേതാവ് നസീം ദുറാനി ബുലന്ദ്ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ കപിൽ മിശ്രയുടെ ഓഫീസിന് പുറത്ത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്ന ഇയാൾ 2016-ൽ ജയിലിൽ വെച്ച് ഛോട്ടാ രാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും പ്രതി വാർത്ത
ഇന്ത്യ 2026-11-20

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ള ഗുണ്ടാ നേതാവ് നസീം ദുറാനി ബുലന്ദ്ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ കപിൽ മിശ്രയുടെ ഓഫീസിന് പുറത്ത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്ന ഇയാൾ 2016-ൽ ജയിലിൽ വെച്ച് ഛോട്ടാ രാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും പ്രതി

ബുലന്ദ്ഷഹര്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് നസീം ദുറാനി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില് പോലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. ഡല്‍ഹി ഇരട്ടക്കൊലപാതക കേസില് പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാള്‍, ഡല്‍ഹി പോലീസും നോയിഡ സ്‌പെഷ്യല് ടാസ്‌ക് ഫോഴ്സും സംയുക

പ്രണയവും ഞെട്ടിക്കുന്ന ട്വിസ്റ്റുകളും? ‘ആകാശംലോ ഒക താര’ പ്രീമിയർ ഷോ റിപ്പോർട്ടുകൾ പുറത്ത്; ബോക്സ് ഓഫീസ് ഇളകിമറിയുമോ! വാർത്ത
കേരളം 2026-11-20

പ്രണയവും ഞെട്ടിക്കുന്ന ട്വിസ്റ്റുകളും? ‘ആകാശംലോ ഒക താര’ പ്രീമിയർ ഷോ റിപ്പോർട്ടുകൾ പുറത്ത്; ബോക്സ് ഓഫീസ് ഇളകിമറിയുമോ!

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’ (ആകാശത്തിൽ ഒരു താരകം) ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി കേരളത്തിൽ സംഘടിപ്പിച്ച മലയാളം പ്രീമിയർ ഷോകൾക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ വാർത്ത
കേരളം 2026-11-19

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് തുടരന്വേഷണം.അഡീ. എസ്‌ പി വി. ദേവരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.സിബിഐ ഉദ്യോഗസ്ഥർ ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയെ സന്ദർശിച്ചു.2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഒന്നര വയസുകാരിയായ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെയും മരിച്ചു. അപകടം വാഹനാപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമായിരുന്നു കുടുംബം ആരോപിക്കുന്നത്.ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും മാനേജറുമായിരുന്ന പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന് വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ വാർത്ത
കേരളം 2026-11-19

അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന് വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ

മരണാനന്തര ചടങ്ങിനിടെ അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിൽ പ്രകോപിതനായി വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ. പള്ളിപ്പുറം വള്ളിക്കാട്ടു കോളനി സ്വദേശി ശ്യാം കുമാർ ആണ് പിടിയിലായത്.മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തിരത്തോടനുബന്ധിച്ച് ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയിരുന്നു. എന്നാൽ ബീഫ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷണം വിളമ്പിയ വയോധികന്റെ മുഖത്തടിച്ചത്. ആക്രമണത്തിൽ വയോധികൻ്റെ പല്ല് നഷ്ടപ്പെട്ടിരുന്നു. സംഭവശേഷം ഒളിവിൽ പോയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു.സ്ഥിരം കുറ്റവാളിയായ ഇയാളെ തൃശൂരിൽ നിന്നാണ് ചേർത്തല പൊലീസ് പൊക്കിയത്.

പോസ്റ്റല്‍ വകുപ്പിന്റെ 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടര്‍ സന്നിധാനത്ത് ആരംഭിച്ചു വാർത്ത
കേരളം 2026-11-19

പോസ്റ്റല്‍ വകുപ്പിന്റെ 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടര്‍ സന്നിധാനത്ത് ആരംഭിച്ചു

ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്‌സൽ ബുക്കിംഗ് സൗകര്യവും ആരംഭിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശബരിമലയിലെത്തുന്ന ഭക്തരുടെ അനുഭവം മികച്ചതാക്കുന്നതിനു്ള്ള ശ്രമമാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് കെ.ജയകുമാർ വ്യക്തമാക്കി.സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാർസലായി രാജ്യത്തെവിടെയും അയക്കാൻ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റ് പാർസലായി ബുക്ക് ചെയ്യാം.

ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന്  ടിടിഇയെ തള്ളിയിടാൻ ശ്രമം വാർത്ത
കേരളം 2026-11-19

ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം

ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം. പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്.വാതിലിൽ തൂങ്ങി നിന്നാണ് ടിടിഇ രക്ഷപ്പെട്ടത്. തൂങ്ങിക്കിടക്കുന്നത് കണ്ട ട്രെയിൻ മാനേജർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്.എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് സംഭവം.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ബാബു കെ ഡി, ശ്രീരാജ് എന്നിവരെയാണ് ആർപിഎഫ് കസ്റ്റഡിയിൽ എടുത്തത്.

ശബരിമല തീർഥാടനം:  വിമാനത്താവളത്തിൽ നിന്നുള്ള ബസ് സർവീസ് മന്ത്രി സി.പി ജോൺ   ഫ്ലാ​ഗ് ഓഫ് ചെയ്യും വാർത്ത
കേരളം 2026-11-19

ശബരിമല തീർഥാടനം: വിമാനത്താവളത്തിൽ നിന്നുള്ള ബസ് സർവീസ് മന്ത്രി സി.പി ജോൺ ഫ്ലാ​ഗ് ഓഫ് ചെയ്യും

വിമാനമാർഗം എത്തുന്ന ശബരിമല തീർഥാടകർക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന എയർ കണ്ടീഷൻ ബസ് സർവീസുകളുടെ ഫ്ലാ​ഗ് ഓഫ് ഇന്ന് (19-11-2026) ​ഗതാ​ഗത മന്ത്രി സി.പി ജോൺ ഫ്ലാ​ഗ് ഓഫ് ചെയ്യും.രാവിലെ പത്തിന് തിരുവനന്തപുരം എയർപോർട്ടിലെ കാർ​ഗോ ടെർമിനലിന് സമീപമാണ് ചടങ്ങ്. രാവിലെ വിമാനത്തിൽ എത്തുന്ന അയ്യപ്പഭക്തരെയും വഹിച്ച് ആദ്യ ബസ് പമ്പയിലേക്ക് തിരിക്കും.ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപും, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും പമ്പയിലേക്ക് പുതിയ സർവീസ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും വിരിവെയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ വഴിയും യാത്രക്കാർക്ക് ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

സ്വർണ്ണം വാങ്ങാൻ ഇതാ സുവർണ്ണാവസരം: ഇന്നും സ്വർണവിലയിൽ ഇടിവ് വാർത്ത
കേരളം 2026-11-19

സ്വർണ്ണം വാങ്ങാൻ ഇതാ സുവർണ്ണാവസരം: ഇന്നും സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.പവന് 95,840 രൂപയും. ഇന്നലത്തെ അപേക്ഷിച്ച് പവന് 1,880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. മറ്റ് കാരറ്റുകളിലെ വില നിലവാരം 18 കാരറ്റ്: ഗ്രാമിന് 195 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയുമായി. 14 കാരറ്റ്: ഗ്രാമിന് 150 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 7,675 രൂപയും പവന് 61,400 രൂപയുമായി. 9 കാരറ്റ്: ഗ്രാമിന് 95 രൂപ കുറഞ്ഞ് ഒരു പവന് 39,600 രൂപയായി.

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമായി ആന്ത്രോപിക് വാർത്ത
അമേരിക്ക 2026-11-19

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമായി ആന്ത്രോപിക്

പ്രമുഖ നിർമ്മിത ബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്റെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സ്ഥാപനത്തിലെ ആയിരക്കണക്കിന് നിലവിലുള്ളതും മുൻപുള്ളതുമായ ജീവനക്കാർ കോടീശ്വരന്മാരാകുന്നു. നാസ്ഡാക് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കുന്നതോടെ സിലിക്കൺ വാലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്ത് സൃഷ്ടിക്കലുകളിൽ ഒന്നായി ഇത് മാറും. ഒരു ഓഹരിക്ക് എൺപത്തിമൂന്ന് ഡോളർ എന്ന നിരക്കിലാണ് കമ്പനി അന്തിമ വില നിശ്ചയിച്ചിരിക്കുന്നത്.ഈ നിരക്ക് പ്രകാരം ആന്ത്രോപിക്കിന്റെ ആകെ വിപണി മൂല്യം ഏകദേശം ഒന്നര ലക്ഷം കോടി ഡോളറായി ഉയർന്നു. ആദ്യം നിശ്ചയിച്ചിരുന്ന എഴുപത് മുതൽ എഴുപത്തിയെട്ട് ഡോളർ വരെയുള്ള നിരക്കിനേക്കാൾ ഉയർന്ന വിലയിലാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ഏകദേശം എൺപത്തിയൊന്ന് ബില്യൺ ഡോളറാണ് ഈ ഓഹരി വിൽപ്പനയിലൂടെ കമ്പനി സമാഹരിക്കുന്നത്.കമ്പനിയിലെ ജീവനക്കാരുടെ കൈവശമുള്ള ഓഹരികളുടെ ആകെ മൂല്യം ഇരുന്നൂറ് ബില്യൺ ഡോളറിലധികം വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വകാര്യ വിപണി ഗവേഷണ സ്ഥാപനമായ സാക്രയുടെ കണക്കുകൾ പ്രകാരം ഏകദേശം രണ്ടായിരത്തി എണ്ണൂറോളം ജീവനക്കാർക്ക് കുറഞ്ഞത് പത്ത് ലക്ഷം ഡോളർ മൂല്യമുള്ള ഓഹരികളെങ്കിലും സ്വന്തമായുണ്ട്. സ്ഥാപകർക്ക് പുറമെ അഞ്ഞൂറിലധികം ജീവനക്കാരുടെ കൈവശം നൂറ് ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ഓഹരികളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ യുദ്ധ പരാമർശത്തിൽ ജെ.ഡി വാൻസിനോട് അതൃപ്തി വാർത്ത
അമേരിക്ക 2026-11-19

ഇറാൻ യുദ്ധ പരാമർശത്തിൽ ജെ.ഡി വാൻസിനോട് അതൃപ്തി

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് ഇറാൻ യുദ്ധമാണ് കാരണമെന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത അതൃപ്തിയുള്ളതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വാൻസ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഭരണകൂടത്തിനുള്ളിൽ ഭിന്നതകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ താൻ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് വാൻസ് ന്യായീകരിക്കേണ്ടതായിരുന്നു എന്നാണ് ട്രംപ് അടുത്ത വൃത്തങ്ങളോട് പങ്കുവെച്ചത്.അതേസമയം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ട്രംപ് തുടർച്ചയായി പ്രശംസിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ യുദ്ധം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് റൂബിയോ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റൂബിയോ മികച്ചൊരു സ്ഥാനാർത്ഥിയായിരിക്കുമെന്ന് ട്രംപ് സഹായികളോട് സൂചിപ്പിച്ചതായാണ് വിവരം.തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വാൻസ് നടത്തിയ പരാമർശത്തോട് തുടക്കത്തിൽ ട്രംപ് യോജിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വാൻസിന്റെ നിലപാടിനോടുള്ള പ്രസിഡന്റിന്റെ അതൃപ്തി വർദ്ധിച്ചുവരികയായിരുന്നു. താൻ ബാലറ്റിൽ ഇല്ലാത്തതുകൊണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.

ഡിജെ പാർട്ടികൾക്ക് മാത്രം എന്തിന് നിയന്ത്രണം?: ചോദ്യങ്ങളുമായി ഹൈക്കോടതി വാർത്ത
കേരളം 2026-11-17

ഡിജെ പാർട്ടികൾക്ക് മാത്രം എന്തിന് നിയന്ത്രണം?: ചോദ്യങ്ങളുമായി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലിസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും ഇത്തരം പാർട്ടികളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലായെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാർട്ടികളെന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.കൊച്ചിയിൽ ഡിജെ പാർട്ടികൾ നിയന്ത്രിച്ച് കൊണ്ട് പൊലിസ് പുറത്തിറക്കിയ സർക്കുലർ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉയർത്തിയത്.

⬇ കൂടുതൽ വാർത്തകൾ കാണുക (Load More +30)
« മുൻപത്തെ Page 1 Page 2 Page 3 Page 4 അടുത്തത് »