സ്വർണ്ണം വാങ്ങാൻ ഇതാ സുവർണ്ണാവസരം: ഇന്നും സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.പവന് 95,840 രൂപയും. ഇന്നലത്തെ അപേക്ഷിച്ച് പവന് 1,880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. മറ്റ് കാരറ്റുകളിലെ വില നിലവാരം 18 കാരറ്റ്: ഗ്രാമിന് 195 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയുമായി. 14 കാരറ്റ്: ഗ്രാമിന് 150 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 7,675 രൂപയും പവന് 61,400 രൂപയുമായി. 9 കാരറ്റ്: ഗ്രാമിന് 95 രൂപ കുറഞ്ഞ് ഒരു പവന് 39,600 രൂപയായി.