കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും.

Jun 26, 2024 - 12:28
 0  4
കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആര്‍ ടി സി യുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ജനങ്ങളിലേക്ക് എത്തുന്നത്.

സംസ്ഥാനത്ത് ആകെ 23 സ്ഥലങ്ങളാണ് ഡ്രൈവിംഗ് സ്‌കൂളൂകള്‍ക്കായി കെ എസ് ആര്‍ ടി സി കണ്ടെത്തിയത്. ഹെവി വാഹനങ്ങള്‍ക്ക് ഉള്ള ലൈസന്‍സിന് ഉള്‍പ്പെടെ പരിശീലനം നല്‍കും. ഡ്രൈവിംഗ് സ്റ്റിമുലേറ്റര്‍ ഉള്‍പ്പടെയുള്ള ആധുനിക പരിശീലന സംവിധാനങ്ങളാണ് കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഉണ്ടാവുക. അതിനൊപ്പം സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍ 40% വരെ ഇളവ് നല്‍കിയായിരിക്കും ഡ്രൈവിംഗ് പരിശീലനം.

പ്രാക്ടിക്കല്‍ ക്ലാസിനോടൊപ്പം തിയറിയും ഉണ്ടാകും. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസിയുടെ ആനയറ സ്റ്റേഷനു സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്‌ആര്‍ടിസി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകള്‍ നടക്കുക.

ഡ്രൈവിങ് ഫീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 3,500 രൂപയാണ് ഫീസ്. കാറും ഇരുചക്രവാഹനങ്ങളും ഒരുമിച്ച്‌ പഠിക്കുന്നതിനായി 11000 രൂപയാണ് പ്രത്യേക പാക്കേജ്. ഹെവി ഡ്രൈവിങ്, കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ്. എന്നാല്‍ ഗിയര്‍ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കായിരിക്കും ഈടാക്കുക .

What's Your Reaction?

like

dislike

love

funny

angry

sad

wow