ശോഭായത്രയ്ക്കിടയില്‍ ബാലസംഘത്തിന്റെ ഐസ്‌ക്രീം വിതരണം തടഞ്ഞു, സംഘര്‍ഷം
ബാലഗോകുലത്തിന്റെ ശോഭായത്ര കടന്നുവരുമ്ബോള്‍ കുട്ടികള്‍ക്ക് മലയിൻകീഴ് ജങ്ഷനില്‍ ബാലസംഘം പ്രവർത്തകർ ഐസ്ക്രീം
മലയിൻകീഴ്: ബാലഗോകുലത്തിന്റെ ശോഭായത്ര കടന്നുവരുമ്ബോള്‍ കുട്ടികള്‍ക്ക് മലയിൻകീഴ് ജങ്ഷനില്‍ ബാലസംഘം പ്രവർത്തകർ ഐസ്ക്രീം നല്‍കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
ആർ.എസ്.എസ്. പ്രവർത്തകർ അത് തടഞ്ഞു. ഇതോടെ ഇരുവിഭാഗത്തിലുള്ളവർ തമ്മില്‍ വാക്പ്പോരായി. സംഭവം സംഘർഷത്തിലേയ്ക്കു കടന്നപ്പോള്‍ ഇരു വിഭാഗത്തിലേയും നേതാക്കളെത്തി രംഗം ശാന്തമാക്കി പിരിഞ്ഞു. ഐസ്ക്രീം ബാലസംഘം പ്രവർത്തകർ ശോഭായാത്ര കാണാനെത്തിയവർക്ക് വിതരണംചെയ്തു.
സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.അനില്‍കുമാർ, മലയിൻകീഴ് എല്‍.സി സെംക്രട്ടറി സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐസ്ക്രീം വിതരണം. മലയിൻകീഴ് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ ആർ.എസ്.എസ്. പ്രവർത്തകർ കെട്ടിയ കാവി പതാകകള്‍ പോലീസ് അഴിച്ചുമാറ്റി. മുൻപുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപാർട്ടികളുടെ ഒരുമിച്ചുള്ള തീരുമാനപ്രകരാമായിരുന്നു നടപടിയെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ പറഞ്ഞു.
What's Your Reaction?