കടകളില്‍ പേരും വിലാസവും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം ; നിയമം കര്‍ശനമാക്കി ഹിമാചല്‍ പ്രദേശ്
സംസ്ഥാനത്തെ വഴിയോരക്കച്ചവടക്കാർക്ക് കർശനമായ നിയമങ്ങള്‍ നടപ്പാക്കാൻ ഹിമാചല്‍ പ്രദേശ് സർക്കാർ .
ഷിംല ; സംസ്ഥാനത്തെ വഴിയോരക്കച്ചവടക്കാർക്ക് കർശനമായ നിയമങ്ങള്‍ നടപ്പാക്കാൻ ഹിമാചല്‍ പ്രദേശ് സർക്കാർ . ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് നീക്കം.
' ജനങ്ങള്‍ക്ക് വളരെയേറെ ആശങ്കയുണ്ട്. പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാരുടെ ശുചിത്വവും ശ്രദ്ധിക്കാത്ത രീതി. ഉത്തർപ്രദേശിലെ വഴിയോരക്കച്ചവടക്കാർക്ക് അവരുടെ പേരും ഐഡിയും അച്ചടിക്കുന്നത് നിർബന്ധമാക്കിയ അതേ രീതിയില്‍, ഹിമാചലിലും ഇത് ശക്തമായി നടപ്പിലാക്കാൻ ഞങ്ങള്‍ തീരുമാനിച്ചു.' – വിക്രമാദിത്യ സിംഗ് പറഞ്ഞു.
സംസ്ഥാനത്തെ ശുചിത്വവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു. എല്ലാ വഴിയോര കച്ചവടക്കാരും തങ്ങളുടെ സ്റ്റാളുകളില്‍ പേരും തിരിച്ചറിയല്‍ കാർഡും നിർബന്ധമായും പ്രദർശിപ്പിക്കണം. ഉപഭോക്താക്കള്‍ക്ക് മികച്ചതും വൃത്തിയുള്ളതുമായ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ സർക്കാരിന്റെ ലക്ഷ്യം.
സർക്കാരിന്റെ ഈ തീരുമാനം പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു വലിയ ആശ്വാസ നടപടിയാകും . ഇത് വഴിയോര ഭക്ഷണം ആത്മവിശ്വാസത്തോടെ ആസ്വദിക്കാൻ അവരെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?