ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളില്‍ സൂപ്പര്‍ ക്ലോറിനേഷൻ

ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 10 വിദ്യാർഥികള്‍ക്കും രണ്ട് അധ്യാപകർക്കും ഉള്‍പ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.

Jul 28, 2024 - 14:19
 0  8
ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളില്‍ സൂപ്പര്‍ ക്ലോറിനേഷൻ

രിട്ടി: ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 10 വിദ്യാർഥികള്‍ക്കും രണ്ട് അധ്യാപകർക്കും ഉള്‍പ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.

പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 1500ഓളം വീടുകളില്‍ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൂപ്പർ ക്ലോറിനേഷൻ നടത്തി. പെരുമ്ബഴശ്ശി, ആറളം, പൂതക്കുണ്ട് വാർഡുകളിലാണ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത്. ആറളം സ്‌കൂളില്‍ വിദ്യാർഥികള്‍ക്കായി ശനിയാഴ്ച മെഡിക്കല്‍ ക്യാമ്ബ് നടത്തി. ഡോ. കാപ്പിലക്കുന്നേല്‍ ജിയോയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്ബില്‍ പനി, ജലദോഷം, ചുമ ഉള്‍പ്പെടെ ചെറിയ രോഗലക്ഷണമുള്ള വിദ്യാർഥികള്‍ക്ക് മരുന്ന് വിതരണം ചെയ്തു.

മേഖലയിലെ കുടിവെള്ളത്തില്‍ കോളിഫാം ബാക്ടീരിയുടെ സാന്നിധ്യം പരിധിയിലധികം കണ്ടെത്തി. ആറളം ഹെല്‍ത്ത് സെന്ററില്‍ പൊതുജനങ്ങള്‍ക്കായും മെഡിക്കല്‍ ക്യാമ്ബ് നടത്തി. രക്ഷിതാക്കളുടേയും കുട്ടികളുടേയും ആശങ്ക ദൂരീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഓണ്‍ലൈൻ യോഗം നടത്തി. പ്രതിരോധ പ്രവർത്തനങ്ങളും രോഗലക്ഷണം കണ്ടാല്‍ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളും സംബന്ധിച്ച്‌ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗം ഷീബ രവി, ഹെല്‍ത്ത് നഴസ് ടി.എ. അംബിക എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്ബ് നടത്തിയത്. പരിശോധന നടത്തിയ കിണറുകളിലെല്ലാം കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യം ശക്തമായതിനാല്‍ കൂടുതല്‍ ശുദ്ധജല സ്രോതസ്സുകളുടെ സാമ്ബിളുകള്‍ പരിശോധനക്ക് അയക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow