ഒടുവില്‍ പ്രതികരിക്കാൻ തയാറായി മോഹൻലാല്‍; ഇന്ന് മാധ്യമങ്ങളെ കാണും

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങള്‍ക്കിടെ നടൻ മോഹൻലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

Aug 31, 2024 - 11:38
 0  5
ഒടുവില്‍ പ്രതികരിക്കാൻ തയാറായി മോഹൻലാല്‍; ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങള്‍ക്കിടെ നടൻ മോഹൻലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാല്‍ മാധ്യമങ്ങളുമായി സംസാരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻലാല്‍ തലസ്ഥാനത്ത് നാലോളം പരിപാടികളില്‍ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വിവരങ്ങള്‍ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കു വേണ്ടി ഒടുവില്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. സംഘടനയുടെ പ്രസിഡന്‍റായിരുന്ന മോഹൻലാല്‍ അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നാലെ സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow