അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും.

Aug 26, 2024 - 12:30
 0  6
അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് യോഗം.

സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ഇതിനിടെ ആരോപണങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം

What's Your Reaction?

like

dislike

love

funny

angry

sad

wow