സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

Aug 25, 2024 - 23:28
 0  5
സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

ക്രൈം എ ഡി ജി പി എച്ച്‌ വെങ്കിടേഷ് മേല്‍നോട്ടം വഹിക്കുന്ന സംഘത്തില്‍ എസ് അജീത ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരാണ് അംഗങ്ങള്‍.

പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച്‌ അന്വേഷിക്കാന്‍ പോലീസ് ഐ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘവും രൂപീകരിക്കാന്‍ തീരുമാനിച്ചു.

നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങളുള്ള പ്രത്യേക സംഘം ആക്ഷേപം ഉന്നയിച്ചവരില്‍ നിന്ന് മൊഴിയെടുക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയും ഡി ജി പിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ പ്രഖ്യാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow