ഓണക്കാലത്തെ വിലക്കയറ്റ പ്രതിസന്ധി തടയല്‍; സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്

സംസ്ഥാന സിവില്‍ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടല്‍ പ്രവർത്തനങ്ങള്‍ക്കായി 225 കോടി രൂപ

Aug 16, 2024 - 23:14
 0  4
ഓണക്കാലത്തെ വിലക്കയറ്റ പ്രതിസന്ധി തടയല്‍; സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടല്‍ പ്രവർത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.

ഈ സാമ്ബത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തല്‍ പ്രകാരം വിപണി ഇടപെടലിന്‌ 205 കോടി രൂപയാണ്‌ കണക്കുകൂട്ടല്‍. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണു ബജറ്റ്‌ വകയിരുത്തല്‍ ഉണ്ടായിരുന്നത്‌. എന്നാല്‍, 120 കോടി രൂപ അധികമായി നല്‍കാൻ ധനവകുപ്പ്‌ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്ബത്തിക വർഷം വിപണി ഇടപെടലിന്‌ ബജറ്റില്‍ 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. 391 കോടി രൂപ സപ്ലൈകോയ്‌ക്ക്‌ അനുവദിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow