മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടാം ക്ലാസുകാരി കുടുക്ക കൈമാറി

രണ്ടാം ക്ലാസുകാരി എസ് സമാ മറിയം തന്റെ രണ്ടു വര്‍ഷത്തെ സമ്ബാദ്യം ഉള്‍പ്പെട്ട കുടുക്ക പൊട്ടിച്ച്‌ മൊത്തം തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയ്ക്ക് കൈമാറി.

Aug 6, 2024 - 22:36
 0  5
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടാം ക്ലാസുകാരി കുടുക്ക കൈമാറി

ണ്ടാം ക്ലാസുകാരി എസ് സമാ മറിയം തന്റെ രണ്ടു വര്‍ഷത്തെ സമ്ബാദ്യം ഉള്‍പ്പെട്ട കുടുക്ക പൊട്ടിച്ച്‌ മൊത്തം തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയ്ക്ക് കൈമാറി.

വയനാട്ടിലെ ചൂരല്‍മലയില്‍ ദുരന്തത്തിന് ഇരയായവരുടേയും രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുമക്കളുടെയും സങ്കടം ടിവിയില്‍ കണ്ടപ്പോഴാണ് തന്റെ രണ്ടുവര്‍ഷത്തെ സമ്ബാദ്യമായ കുടുക്ക കൈമാറാന്‍ തസ്രാക്കിലെ ക്രീയേറ്റീവ് പബ്ലിക്ക് സ്‌ക്കൂളിലെ ഈ ഏഴു വയസുകാരി തീരുമാനിച്ചത്.

തുടര്‍ന്ന് തന്റെ ആവശ്യം മാതാപിതാക്കളോട് പറയുകയായിരുന്നു. കുടുക്കയില്‍ എത്ര തുകയുണ്ടെന്ന് സമയ്ക്ക് അത്ര വ്യക്തമല്ല. ഉളളത് മുഴുവന്‍ വയനാട്ടെ ദുരിതബാധിതര്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് കുട്ടി. കൊല്ലങ്കോട് നണ്ടന്‍കീഴായ സ്വദേശി വൈ.ഷെരീഫിന്റെയും വയനാട് അമ്ബലവയല്‍ സ്വദേശി സി.പി സുബൈജയുടേയും മകളാണ് എസ്. സമാ മറിയം .വയനാട് സ്വദേശിയായ ഉമ്മയുടെ ചില അകന്ന ബന്ധുക്കള്‍ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായതും കുഞ്ഞു മനസ്സിന്റെ വേദനയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow