വയനാടിന് കൈത്താങ്ങ്: 25 ലക്ഷം രൂപ നല്‍കി കമല്‍ഹാസന്‍

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി കമല്‍ഹാസന്‍.

Aug 2, 2024 - 12:27
 0  3
വയനാടിന് കൈത്താങ്ങ്: 25 ലക്ഷം രൂപ നല്‍കി കമല്‍ഹാസന്‍

യനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി കമല്‍ഹാസന്‍.

25 ലക്ഷം രൂപയാണ് കമല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വയനാട് ദുരന്തത്തില്‍ താരം നേരത്തെ തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കമലിന് പുറമെ സൂര്യ, കാര്‍ത്തി, ജ്യോതിക, രശ്മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ രശ്മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നല്‍കിയത്. തമിഴ്‌നാട് ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ നല്‍കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow