ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കി ബംഗ്ലാദേശ്; വിദേശയാത്രകള്‍ പ്രതിസന്ധിയില്‍

ആഭ്യന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കി.

Aug 22, 2024 - 23:34
 0  3
ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കി ബംഗ്ലാദേശ്; വിദേശയാത്രകള്‍ പ്രതിസന്ധിയില്‍

ഭ്യന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കി.

ഇതോടെ ഷെയ്ഖ് ഹസീനയുടെ വിദേശയാത്രകള്‍ പ്രതിസന്ധിയിലാണ്.

അവാമി ലീഗ് സർക്കാരിൻ്റെ കാലത്ത് സേവനമനുഷ്ഠിച്ച പാർലമെൻ്റ് അംഗങ്ങള്‍ക്ക് നല്‍കിയ എല്ലാ നയതന്ത്ര പാസ്‌പോർട്ടുകളും റദ്ദാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ തീരുമാനിച്ചതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുരക്ഷാ വിഭാഗം അറിയിച്ചു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുമ്ബോള്‍ ഉപയോഗിച്ച നയതന്ത്ര പാസ്‌പോർട്ട് ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്.

ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗോപാല്‍ഗഞ്ച്-3 മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഹസീന വീണ്ടും എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നയതന്ത്ര ചട്ടക്കൂട് പൊളിച്ചെഴുതുന്നത്. സാമ്ബത്തിക നോബല്‍ സമ്മാനം നേടിയ മുഹമ്മദ് യൂനസ് ആണ് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി. നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന അഭയം തേടിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow