സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്കും വ്യാപാരികളുടെ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ

Jun 30, 2024 - 20:36
 0  5
സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്കും വ്യാപാരികളുടെ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനില്‍.

കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡില്‍ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ സ്റ്റോറുകളുടെ പ്രവർത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവൻ നല്‍കിയതായി മന്ത്രി പറഞ്ഞു. ഓണത്തിന് മുമ്ബ് 1000 കെ സ്റ്റോറുകള്‍ പ്രവർത്തനമാരംഭിക്കും. കെ സ്റ്റോർ പദ്ധതി വഴി വ്യാപാരികളുടെ വരുമാനം വർധിപ്പിക്കാനും ഗ്രാമീണമേഖലയില്‍ റേഷൻകടകള്‍ ശക്തിപ്പെടുത്താനും സാധിച്ചു.

റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലെ അംഗത്വം സമയബന്ധിതമായി പുതുക്കാൻ സാധിക്കാത്ത റേഷൻ വ്യാപാരികള്‍ക്ക് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. അവർക്ക് പിഴപ്പലിശ ഒഴിവാക്കി അംഗത്വ ഫീസ് മാത്രം അടച്ചു അംഗത്വം പുന:സ്ഥാപിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 1082 കേസുകളാണ് അദാലത്തില്‍ പരിഹരിക്കുക.

യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് കമ്മീഷണർ ഡോ. ഡി സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ കെ കെ, റേഷൻ വ്യാപാരി ക്ഷേമനിധി അംഗം മുഹമ്മദലി, താലൂക്ക് സപ്ലൈ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ
പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow