ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു
കേരള, എം ജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്
കൊച്ചി: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എം ജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. ഇതോടെ നാല് സർവകലാശാലകളിലെ വിസി നിയമനത്തിന് സ്റ്റേ നിലവിൽ വന്നു. കേരള സാങ്കേതിക സര്‍വകലാശ സേര്‍ച്ച് കമ്മറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു.ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മറ്റി രൂപീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.എംജിയില്‍ മിസോറം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ ആർ എസ് സാംബശിവ റാവു, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഡയറക്ടര്‍ ഡോ. സി ആനന്ദകൃഷ്ണന്‍, കേരള സര്‍വകലാശാല: കര്‍ണാടക കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ബട്ടു സത്യനാരായണ, ഐ എസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്‌സോമനാഥ്, മലയാളം സര്‍വകലാശാലയില്‍ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ്, കര്‍ണാടക കേന്ദ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ബട്ടു സത്യനാരായണ എന്നിവരായിരുന്നു സേര്‍ച്ച് കമ്മറ്റി അംഗങ്ങള്‍.
What's Your Reaction?