വരുമാനം കൂട്ടി ചെലവ്‌ ചുരുക്കും: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ മാറ്റം വരുത്തിയതിനൊപ്പം വരുമാനവര്‍ധനയ്‌ക്കും ചെലവുചുരുക്കലിനും നടപടികളും സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

Jul 11, 2024 - 09:46
 0  4
വരുമാനം കൂട്ടി ചെലവ്‌ ചുരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ മാറ്റം വരുത്തിയതിനൊപ്പം വരുമാനവര്‍ധനയ്‌ക്കും ചെലവുചുരുക്കലിനും നടപടികളും സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവുകള്‍ വരുന്ന 31-നകം വകുപ്പുകള്‍ പുറപ്പെടുവിക്കും. ഇതിന്റെ മേല്‍നോട്ടത്തിന്‌ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ചട്ടം 300 പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവം.കേന്ദ്രസമീപനം കാരണമുണ്ടായ സാമ്ബത്തിക ഞെരുക്കത്തിനിടയിലും വികസന- ക്ഷേമപദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow