ഗൂഗിള്‍ മാപ്പ് ചതിച്ചു : കാര്‍ തോട്ടില്‍ വീണു മൂന്ന് പേര്‍ക്ക് പരിക്കേറ്റു

വീണ്ടും ഗൂഗിള്‍ മാപ്പ് ചതിച്ചു.ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബാവലിയില്‍

Aug 18, 2024 - 23:31
 0  3
ഗൂഗിള്‍ മാപ്പ് ചതിച്ചു : കാര്‍ തോട്ടില്‍ വീണു മൂന്ന് പേര്‍ക്ക് പരിക്കേറ്റു

യനാട് : വീണ്ടും ഗൂഗിള്‍ മാപ്പ് ചതിച്ചു.ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബാവലിയില്‍ കർണാടക ചിക്മാഗ്ലൂർ സ്വദേശികള്‍ സഞ്ചരിച്ച വാഹനം സുമാർ പതിനഞ്ച് അടി താഴ്ചയുള്ള തോട്ടില്‍ വീണ് കർണാടക സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്പറ്റി.

പരിക്ക് പറ്റിയ ബെനഡിക്‌ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവരെ മാനന്തവാടി അഗ്നിരക്ഷാ സേനയുടെ ആബുലൻസില്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ് ചെയ്തു വന്നവരാണ് അപകടത്തില്‍ പെട്ടത്

What's Your Reaction?

like

dislike

love

funny

angry

sad

wow