ഗൂഗിളുമായി കൈകോര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ സഹകരണത്തിനായി കൈകോര്‍ത്ത് തമിഴ്‌നാട് സര്‍ക്കാരും ഗൂഗിളും.

Sep 1, 2024 - 22:50
 0  3
ഗൂഗിളുമായി കൈകോര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ സഹകരണത്തിനായി കൈകോര്‍ത്ത് തമിഴ്‌നാട് സര്‍ക്കാരും ഗൂഗിളും. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പുതിയ 'തമിഴ്‌നാട് എഐ ലാബ്‌സ്' സ്ഥാപിക്കും.

ഗൂഗിളിന്റെ യുഎസിലെ മൗണ്ടന്‍ വ്യൂവിലെ ഓഫീസില്‍ വെച്ചാണ് തമിഴ്‌നാട് സര്‍ക്കാരും ഗൂഗിളും ധാരണാപത്രം ഒപ്പുവെച്ചതെന്ന് വ്യവസായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ശനിയാഴ്ച ഗൂഗിളും സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച വിവരം തമിഴ്‌നാട് വ്യവസായിക മന്ത്രി ഡോ.ടിആര്‍ബി രാജ എക്‌സില്‍ പങ്കുവെച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് സര്‍ക്കാര്‍ വിവിധ കമ്ബനികളുമായി കൂടിക്കാഴ്ച നടത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും എംഎസ്‌എംഇകള്‍ക്കും മറ്റും എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ സര്‍ക്കാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഈ സഹകരണത്തിലൂടെ 20 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാരിന്റെ നാന്‍ മുതല്‍വന്‍ അപ്പ്‌സ്‌കില്ലിങ് പ്രോഗ്രാമിലൂടെ എഐ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതോടൊപ്പം ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പും നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും വാഗ്ദാനം ചെയ്യും. ഗൂഗിള്‍ ക്ലൗഡിന്റെ എഐ സാങ്കേതികവിദ്യ ഒരു ഓപ്പണ്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റില്‍ ഉപയോഗിക്കാന്‍ എംഎസ്‌എംഇകള്‍ക്കും സാധിക്കും. ചെന്നൈ, മധുര, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നോക്കിയ, പേപാല്‍, ഇന്‍ഫിനിക്‌സ് തുടങ്ങിയ കമ്ബനികളുമായും തമിഴ്‌നാട് വിവിധ കരാറുകളിലെത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow