നെയ്യോ വെളിച്ചെണ്ണയോ: ആരോഗ്യ കാര്യത്തിൽ മുന്നിൽ ആര്?
നമ്മുടെയൊക്കെ വീടുകളിൽ ദൈനംദിന പാചകത്തിൽനിന്ന് നെയ്യും വെളിച്ചെണ്ണയും ഒഴിവാക്കാൻ കഴിയില്ല. നോർത്ത് ഇന്ത്യയിലാണ് നെയ്യ് കൂടുതലായി ഉപയോഗിക്കുന്നത്. അതേസമയം, സൗത്ത് ഇന്ത്യക്കാരാണ് ഭക്ഷണം തയ്യാറാക്കാൻ വെളിച്ചെണ്ണ കൂടുതലായും ഉപയോഗിക്കുന്നത്.
നമ്മുടെയൊക്കെ വീടുകളിൽ ദൈനംദിന പാചകത്തിൽനിന്ന് നെയ്യും വെളിച്ചെണ്ണയും ഒഴിവാക്കാൻ കഴിയില്ല. നോർത്ത് ഇന്ത്യയിലാണ് നെയ്യ് കൂടുതലായി ഉപയോഗിക്കുന്നത്. അതേസമയം, സൗത്ത് ഇന്ത്യക്കാരാണ് ഭക്ഷണം തയ്യാറാക്കാൻ വെളിച്ചെണ്ണ കൂടുതലായും ഉപയോഗിക്കുന്നത്. നെയ്യും വെളിച്ചെണ്ണയും അവയുടെ പോഷക ഗുണങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഇവയിൽ ഏതാണ് കൂടുതൽ ആരോഗ്യകരമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഫിറ്റ്‌നസ് കോച്ച് റാൾസ്റ്റൺ ഡിസൂസ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഇതിനെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.
നെയ്യ് കൊണ്ടുള്ള നേട്ടങ്ങൾ
പല കാരണങ്ങളാൽ കൊണ്ട് ഭക്ഷണക്രമത്തിൽ നെയ്യ് ഉൾപ്പെടുത്താം. ഇതിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഈ ആസിഡ് സഹായിക്കുന്നു. നെയ്യിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളായ എ, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമാണ്.
വെളിച്ചെണ്ണയുടെ നേട്ടങ്ങൾ
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ എണ്ണകളിൽ ഒന്നായി വെളിച്ചെണ്ണ കണക്കാക്കപ്പെടുന്നു. വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിച്ച് നല്ല തിളക്കം നൽകുന്നു. വെളിച്ചെണ്ണയിലെ ചില പോഷകങ്ങൾ മുടി വളർച്ചയെ സഹായിക്കുന്നു.
വെളിച്ചെണ്ണയുടെ നേട്ടങ്ങൾ
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ എണ്ണകളിൽ ഒന്നായി വെളിച്ചെണ്ണ കണക്കാക്കപ്പെടുന്നു. വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിച്ച് നല്ല തിളക്കം നൽകുന്നു. വെളിച്ചെണ്ണയിലെ ചില പോഷകങ്ങൾ മുടി വളർച്ചയെ സഹായിക്കുന്നു
കൂടുതൽ ആരോഗ്യകരം ഏത്?
നെയ്യിനെ അപേക്ഷിച്ച് പാചകത്തിന് വെളിച്ചെണ്ണയാണ് നല്ലതെന്ന് ഫിറ്റ്നസ് കോച്ച് റാൾസ്റ്റൺ ഡിസൂസ പറയുന്നു. നെയ്യിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. നെയ്യിൽ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോൾ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. അതിനാൽ, പാചകത്തിന് നെയ്യ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. എന്നാൽ, നെയ്യ് കഴിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതില്ല.
നെയ്യിൽ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും അറിയപ്പെടുന്ന ചെയിൻ ഫാറ്റി ആസിഡായ വിറ്റാമിനുകളും ബ്യൂട്ടൈറേറ്റും അടങ്ങിയിട്ടുണ്ട്. എപ്പോഴും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ, കൊളസ്‌ട്രോൾ രഹിത, സസ്യാധിഷ്ഠിത എണ്ണകൾ തിരഞ്ഞെടുക്കുക. പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാൻ ഡിസൂസ നിർദേശിച്ചു.
What's Your Reaction?