ജര്‍മനിയില്‍ ഭീകരാക്രമണം
ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു.
ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു. മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ് പ്രായമുള്ള ഒരു സൗദി അറേബ്യന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഒരു ഡോക്ടറാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ജര്‍മനിയിലെ സ്ഥിരതാമസക്കാരനാണ്.
What's Your Reaction?