വയനാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 35 ലക്ഷം രൂപ നല്‍കി

മുണ്ടക്കൈ ദുരന്തത്തില്‍ വയനാടിന് സഹായവുമായി സിനിമാ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖല്‍ സല്‍മാനും. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ സല്‍മാൻ 15 ലക്ഷം രൂപയുമാണ് നല്‍കിയത്.

Aug 1, 2024 - 23:55
 0  3
വയനാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 35 ലക്ഷം രൂപ നല്‍കി

മുണ്ടക്കൈ ദുരന്തത്തില്‍ വയനാടിന് സഹായവുമായി സിനിമാ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖല്‍ സല്‍മാനും. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ സല്‍മാൻ 15 ലക്ഷം രൂപയുമാണ് നല്‍കിയത്.

തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയിരുന്നു. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും കൈമാറി. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നല്‍കിയിരുന്നു.

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നഷ്ടമായത് നിരവധി ജീവനുകളാണ്. സുരക്ഷയും ജാഗ്രതയും പാലിക്കാനും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും.

'കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങള്‍ പൂർണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയ സഹോദരങ്ങള്‍ക്കായി പ്രാർഥനയോടെ…'എന്നാണ് മമ്മൂട്ടിയും മോഹൻലാലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആന്റണി വർഗീസ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങള്‍ ജാഗ്രത നിർദേശങ്ങള്‍ അറിയിച്ചു കൊണ്ട് പോസ്റ്റുകളും മരണപ്പെട്ടവർക്ക് അനുശോചനവും അറിയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow