പെണ്‍കുട്ടിയെ വിട്ടുനല്‍കാതെ ഒരു സംഘം: ഇത് ഞങ്ങളുടെ കുട്ടിയാണെന്ന്, പിന്നാലെ ചോദ്യം ചെയ്യല്‍, പിന്മാറി

കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേിയായ പതിമൂന്ന് വയസുകാരിയെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിക്കും.

Aug 22, 2024 - 12:39
 0  4
പെണ്‍കുട്ടിയെ വിട്ടുനല്‍കാതെ ഒരു സംഘം: ഇത് ഞങ്ങളുടെ കുട്ടിയാണെന്ന്, പിന്നാലെ ചോദ്യം ചെയ്യല്‍, പിന്മാറി

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേിയായ പതിമൂന്ന് വയസുകാരിയെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിക്കും.

പെണ്‍കുട്ടിയെ കൊണ്ടുവരാനായി കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. കാണാതായി 37 മണിക്കൂറിന് ശേഷം ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്.

നിലവില്‍ റെയില്‍ വേ പൊലീസിന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. വൈകാതെ ചൈല്‍ഡ് ലൈന്‍ അധികൃതർക്ക് കൈമാറും. വൈദ്യ പരിശോധന ഉള്‍പ്പെടെ നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുടുംബത്തിനും കുട്ടിക്കും കൗണ്‍സലിംഗ് നല്‍കും. കുടിയെ വിശാഖപട്ടണത്ത് നിന്നും വിമാനമാർഗ്ഗം തിരുവനന്തപുരത്തേക്ക് തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നത്.

പെണ്‍കുട്ടിയെ ട്രെയിനില്‍ വെച്ച്‌ കണ്ടെത്തുമ്ബോള്‍ കൂടെ ഒരു സംഘവും ഒപ്പമുണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മലയാളി അസോസിയേഷൻ പ്രതിനിധികള്‍ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്ബോള്‍ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ബംഗാളിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ ജനറല്‍ കംപാർട്ട്മെന്റില്‍ ഒരു സംഘം പുരുഷന്മാർക്കൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. കുട്ടി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടെങ്കിലും മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ സംഘം പിന്മാറി. മലയാളി സംഘം പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ട്രെയിനിന്റെ ബെർത്തില്‍ കിടന്നുറങ്ങുകയായിരുന്നു. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ കുട്ടി ക്ഷീണിതയുമായിരുന്നു.

അമ്മ തല്ലിയതിനെ തുടർന്ന് വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിയതാണെന്നാണ് പെണ്‍കുട്ടി മലയാളി അസോസിയേഷന്‍ പ്രവർത്തകരോട് വ്യക്തമാക്കിയത്. അമ്ബത് രൂപയാണ് ചെറിയ ബാഗില്‍ കുറച്ച്‌ വസ്ത്രങ്ങളുമാണ് ആകെ കയ്യില്‍ ഉണ്ടായിരുന്നത്. ഇന്നലെ ട്രെയിനില്‍ കയറിയത് മുതല്‍ വെള്ളം മാത്രമാണ് കുടിച്ചതെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞു.

തിരുവനന്തപുരം ശിശുക്ഷേമ സമിതി കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിശാഖപട്ടണം ശിശുക്ഷേമ സമിതി കത്ത് നല്‍കും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ആവശ്യപ്പെടുക. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്. അതേസമയം, കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ അമ്മ കുട്ടിയുമായി സംസാരിച്ചിരുന്നു. എവിടേക്കാണ് പോയതെന്ന് അറിയില്ല. എങ്ങനെയാണ് പോയതെന്നും അറിയില്ല. പൊലീസിനൊപ്പം വരുമെന്നും കുട്ടി മാതാപിതാക്കളോട് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow