ശുചിത്വമില്ലാത്ത 107 സ്ഥാപനങ്ങള്‍ക്ക് താഴിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ‌

ഓപ്പറേഷൻ ലൈഫിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചു.

Jul 19, 2024 - 11:43
 0  4
ശുചിത്വമില്ലാത്ത 107 സ്ഥാപനങ്ങള്‍ക്ക് താഴിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ‌

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചു.

പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. കാലവർഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെല്‍ത്ത് കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു.

രണ്ട് ദിവസത്തെ സ്പെഷല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി. സംസ്ഥാനത്തുടനീളം 134 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ച 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 368 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 458 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ടിംഗ് നോട്ടീസുകളും നല്‍കി. ഒൻപത് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷൻ നടപടികളും ആരംഭിച്ചു. ഈ ഡ്രൈവ് രഹസ്യമാക്കി വച്ച്‌ മുന്നറിയിപ്പില്ലാതെയാണ് പരിശോധനകള്‍ നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow