വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; 40 കുട്ടികള്‍ ചികിത്സയില്‍

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.

Jul 27, 2024 - 23:36
 0  5
വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; 40 കുട്ടികള്‍ ചികിത്സയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മാനന്തവാടി ദ്വാരക എ യു പി സ്കൂളിലെ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ.

ഛര്‍ദിയും വയറിളക്കവും പിടിപെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ചോറും സാമ്ബാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികള്‍ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം, ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോമളപുരം ലൂദര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ. പത്തോളം വിദ്യാര്‍ഥികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്.ഛര്‍ദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ എന്ത് ഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് എന്നതില്‍ വ്യക്തതയില്ല.

ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതും മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതും മലിനമായ ജലത്തില്‍ ആഹാരം പാകം ചെയ്യുന്നതും ഭക്ഷ്യ വിഷബാധയ്‌ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.പനി, വയറിളക്കം, ഛര്‍ദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങള്‍ കണ്ടാലുടനെആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow