കാസർകോട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; മുപ്പത്തഞ്ചോളം കുട്ടികൾ ആശുപത്രിയിൽ
സ്‌കൂളില്‍ നിന്ന് കുടിച്ച പാലില്‍ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം
കാസർകോട്: മുട്ടത്തോടി ആലമ്പാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.
വ്യാഴ്ച വൈകുന്നേരമാണ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റത്. സ്‌കൂളില്‍ നിന്ന് കുടിച്ച പാലില്‍ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാൽ നൽകിയത്. പാലിന് രുചി വ്യത്യാസമുള്ളതായി അധ്യാപകർ ഉൾപ്പെടെ പരാതിയും നൽകിയിരുന്നു.
What's Your Reaction?