ഓണ്‍ലൈന്‍ വഴി വാങ്ങിയ ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും കഴിച്ചു; പിന്നാലെ പനിയും, ഛര്‍ദ്ദിയും; 15-കാരി മരിച്ചു

ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു.

Nov 20, 2024 - 11:54
 0  2
ഓണ്‍ലൈന്‍ വഴി വാങ്ങിയ ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും കഴിച്ചു; പിന്നാലെ പനിയും, ഛര്‍ദ്ദിയും; 15-കാരി മരിച്ചു

ചെന്നൈ : ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു. വോളിബോള്‍ താരമായ കോയമ്ബത്തൂര്‍ സ്വദേശിനി എലീന(15)യാണ് മരിച്ചത്.

മധ്യപ്രദേശില്‍ നടന്ന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ശനിയാഴ്ച ചെന്നൈയിലേക്ക് തിരിച്ചുവരുകയായിരുന്നു എലീന . ട്രെയിനില്‍ വരുമ്ബോഴാണ് സ്വകാര്യഭക്ഷണവിതരണ എജന്‍സിയില്‍നിന്ന് ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും ഓര്‍ഡര്‍ചെയ്തതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

ചെന്നൈയിലെത്തിയപ്പോഴേയ്‌ക്കും ഛര്‍ദ്ദിയും പനിയും മൂലം അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവര്‍ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖംപ്രാപിച്ച എലീനയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ എലീനയ്‌ക്ക് വീണ്ടും ഛര്‍ദ്ദിയും പനിയും ഉണ്ടാവുകയും അവശനിലയിലാവുകയുമായിരുന്നു.

കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കില്‍പോക്ക് പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോയമ്ബത്തൂരിലേക്ക് കൊണ്ടുപോയി.

What's Your Reaction?

like

dislike

love

funny

angry

sad

wow