വിമാനം പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളില്‍ നിന്നും പുക
35000 അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളില്‍ നിന്നും പുക ഉയർന്നു .
ഒകലഹോമ: 35000 അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളില്‍ നിന്നും പുക ഉയർന്നു . പരിശോധനയില്‍ യാത്രക്കാരിലൊരാള്‍ ക്യാബിനുള്ളില്‍ പുകവലിച്ചതായി കണ്ടെത്തി.ടെക്സാസിലേക്കു പറന്ന അമേരിക്കൻ എയർലൈനിൻ്റെ 1733 വിമാനമാണ് യാത്ര തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്.
തുടർന്ന് 35000 അടി ഉയരത്തില്‍ വിമാനം എത്തിയപ്പോഴാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാരൻ്റെ പുകവലി വിമാനത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. വിമാനത്തിനുള്ളില്‍ പുകവലിക്കാൻ അനുമതിയില്ലെന്നിരിക്കെയായിരുന്നു യാത്രക്കാരൻ്റെ നടപടി. സംഭവം ശ്രദ്ധയില്‍പ്പെട്ട എയർഹോസ്റ്റസുമാർ ഉടൻ ഇതു ചോദ്യം ചെയ്തെങ്കിലും യാത്രക്കാരൻ എയർഹോസ്റ്റസിനോട് തട്ടിക്കയറുകയായിരുന്നു. കൂടാതെ ഇയാള്‍ വിമാനത്തിലെ യാത്രക്കാരേയും ശല്യപ്പെടുത്തുന്ന സ്ഥിതിയുണ്ടായി.
ഇതോടെ വിമാനം വഴിതിരിച്ചു വിട്ട് എമർജൻസി ലാൻഡിങ് നടത്താൻ വിമാന അധികൃതർ നിർദ്ദേശം നല്‍കുകയായിരുന്നു. തുടർന്ന് ഒകലഹോമയിലെ തുള്‍സ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തില്‍ നിന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
What's Your Reaction?