കോഴിക്കോട് മാനാഞ്ചിറയിലെ കടയില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട് മാനാഞ്ചിറയിലെ കടയില്‍ തീപിടിത്തം.

Jul 5, 2024 - 11:30
 0  5
കോഴിക്കോട് മാനാഞ്ചിറയിലെ കടയില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ കടയില്‍ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തില്‍ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന തീ അണക്കാനുള്ള ശ്രമത്തിലാണ്.

അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്ബിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow