ശ്രീനഗറില്‍ വൻ തീപിടുത്തം : ബസാര്‍ മസ്ജിദ് അടക്കം കത്തിനശിച്ചു

ശ്രീനഗറിലെ ബോഹ്‌രി ഖാദല്‍ പ്രദേശത്തുണ്ടായ വൻ തീപിടിത്തത്തില്‍ നിരവധി വാണിജ്യ കെട്ടിടങ്ങളും മസ്ജിദും കത്തിനശിച്ചു .

Jun 25, 2024 - 11:51
 0  7
ശ്രീനഗറില്‍ വൻ തീപിടുത്തം : ബസാര്‍ മസ്ജിദ് അടക്കം കത്തിനശിച്ചു

ശ്രീനഗർ : ശ്രീനഗറിലെ ബോഹ്‌രി ഖാദല്‍ പ്രദേശത്തുണ്ടായ വൻ തീപിടിത്തത്തില്‍ നിരവധി വാണിജ്യ കെട്ടിടങ്ങളും മസ്ജിദും കത്തിനശിച്ചു .

സംഭവം നടന്നയുടൻ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസാർ മസ്ജിദിന് വൻ നാശനഷ്ടം സംഭവിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്ന് കെട്ടിടങ്ങള്‍ക്ക് വൻ നാശനഷ്ടമുണ്ടാക്കി.

പ്രാഥമിക വിലയിരുത്തല്‍ പ്രകാരം, റെസിഡൻഷ്യല്‍, വാണിജ്യ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 15 ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു.തീ അണയ്‌ക്കുന്നതിനിടെ രണ്ട് ഫയർമാൻമാർക്ക് പരിക്കേറ്റു.

തീ നിയന്ത്രണവിധേയമാക്കാൻ ജില്ലാ പോലീസ് ശ്രീനഗർ ഫയർ ആൻഡ് എമർജൻസി സർവീസ് ടീമുകളും നാട്ടുകാരും വിപുലമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്.തീപിടിത്തത്തില്‍ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow