എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രിക്കടയിൽ തീപിടിത്തം; ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു
പുലർച്ചെ ഒരു മണിയോടെയാണ് ആക്രിക്കടയിൽ തീപിടിത്തമുണ്ടായത്
എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രിക്കടയിൽ തീപിടിച്ചു. തീപിടിത്തത്തിൽ ആക്രിക്കടയിലെ രണ്ടു ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ആക്രിക്കടയ്ക്ക് സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു. ആക്രിക്കടയിലുണ്ടായിരുന്ന ആറ് അതിഥിത്തൊഴിലാളികളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെയും ഒഴിപ്പിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് ആക്രിക്കടയിൽ തീപിടിത്തമുണ്ടായത്. തീ പൂർണമായും അണച്ചതായി അഗ്നിശമന സേന അറിയിച്ചു. രാവിലെ മഴ പെയ്തതും സഹായകമായി. അപകടത്തെ തുടർന്ന് സൗത്ത് പാലത്തിൽ ഗതാഗതം ഏറെ നേരം നിരോധിച്ചു. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. പിന്നീട് രണ്ട് മണിക്കൂറിനുശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?