ഇന്ത്യയില്‍ ഇനി ഇൻ്റര്‍നെറ്റ് അതിവേഗം; മൂന്ന് സമുദ്രാന്തര്‍ കേബിള്‍ ലൈനുകള്‍ ഉടൻ
ഇന്ത്യയില്‍ ഇനി ഇൻ്റര്‍നെറ്റ് അതിവേഗം; മൂന്ന് സമുദ്രാന്തര്‍ കേബിള്‍ ലൈനുകള്‍ ഉടൻ
ഈ വർഷം ഒക്ടോബറിനും 2025 മാർച്ചിനും ഇടയില്‍ പദ്ധതികള്‍ പ്രവർത്തന ക്ഷമമാകുമെന്നാണ് വിവരം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള സമുദ്രാന്തർ കേബിള്‍ സംവിധാനങ്ങളുടെ ശേഷിയുടെ 4 ഇരട്ടി വേഗം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. സമുദ്രത്തിനടിയിലൂടെ വൻകരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്ടിക്കല്‍ കേബിളുകളായ സബ് മറൈൻ കേബിളുകള്‍ ആഗോള തലത്തില്‍ ഡേറ്റ കൈമാറ്റം അതിവേഗം സാദ്ധ്യമാക്കാനാണ് ഉപയോഗിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഡിജിറ്റല്‍ രംഗം കൂടുതല്‍ കരുത്താർജിക്കുകയും ആഗോളതലത്തിലുള്ള ഡേറ്റ കൈമാറ്റവും അതിവേഗ കണക്ടിവിറ്റിയും ഇന്ത്യയില്‍ സാധ്യമാവുകയും ചെയ്യും.
2 ആഫ്രിക്ക പേള്‍സ് കേബിള്‍ ശൃംഖലയായിരിക്കും ഇതില്‍ എറ്റവും ബൃഹത്തായത്. 33 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2 ആഫ്രിക്ക കേബിള്‍ സംവിധാനത്തിന് 45000 കിലോമീറ്ററിലധികം ദൈർഖ്യമുണ്ടാകും. സെക്കൻഡില്‍ 180 ടെറാ ബൈറ്റ് ഡേറ്റയാണ് ഈ കേബിള്‍ ശൃംഖല വഴി കൈമാറാൻ സാധിക്കുന്നത്. ഭാരതി എയർടെലിന്റെ മുംബൈയിലുള്ള ലാൻഡിംഗ് സ്റ്റേഷനായിരിക്കും ഇന്ത്യയിലെ കേബിളിൻ്റെ കണക്ടിംഗ് കേന്ദ്രം. ഭാരതി എയർടെല്‍,മെറ്റ ടെലികോം തുടങ്ങിയ വിവധ കമ്ബനികളുടെ സഹകരണത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
ജിയോ, ചൈന മൊബൈല്‍ എന്നിവ ഉള്‍പ്പടെ വിവിധ കമ്ബനികള്‍ക്കാണ് ഇന്ത്യ-ഏഷ്യ എക്സ്പ്രസ് (IAX), ഇന്ത്യ യൂറോപ്പ് എക്സ്പ്രസ് (IEX) എന്നീ പദ്ധതികളില്‍ നിക്ഷേപമുള്ളത്. ചെന്നൈ മുംബൈ എന്നിവിടങ്ങളിലായിരിക്കും ഈ കേബിളുകള്‍ എത്തിച്ചേരുക. 9775 കിലോ മീറ്റർ ദൈർഖ്യമുള്ള ഇന്ത്യ യൂറോപ്പ് എക്സ്പ്രസിന് സെക്കൻഡില്‍ 200 ടെറാബൈറ്റ് ഡേറ്റ കൈമാറാനുള്ള ശേഷിയുണ്ടാകും. ഇന്ത്യ-ഏഷ്യ എക്സ്പ്രസ് (IAX) നും സെക്കൻഡില്‍ 200 ടെറാ ബൈറ്റില്‍ കൂടുതല്‍ ഡേറ്റ കൈമാറാനുള്ള ശേഷിയുണ്ടാകും. 16000 കിലോമീറ്റർ ദൈർഖ്യമുള്ള ഈ കേബിള്‍ ശൃംഖല മുംബൈ,സിംഗപ്പൂർ, മലേഷ്യ, തായ്ലാൻഡ്,ശ്രീലങ്ക എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുന്നത്.
2023 ലെ കണക്കകുകള്‍ പ്രകാരം ഇന്ത്യയിലെ 5 നഗരങ്ങളിലായി 17 സമുദ്രാന്തർ കേബിളുകള്‍ 14 സ്റ്റേഷനുകളില്‍ എത്തിച്ചേരുന്നുണ്ട്. സെക്കൻഡില്‍ 138.55 ടി.ബി ആണ് ഇവയുടെ പരമാവധി ഡേറ്റ കൈമാറ്റ ശേഷി.
What's Your Reaction?