ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയര്‍ത്തി

ന്യൂഡല്‍ഹികുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) സോയാബീൻ സംഭരണം അനുവദിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കേന്ദ്രം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചു.

Sep 15, 2024 - 22:26
 0  6

ന്യൂഡല്‍ഹികുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) സോയാബീൻ സംഭരണം അനുവദിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കേന്ദ്രം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചു.

ഇത് സംബന്ധിച്ച്‌ ധനമന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

ഉള്ളി, ബസ്മതി അരി എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കിയത് ഉള്‍പ്പെടെയുള്ള സമീപകാല കാർഷിക നയ തീരുമാനങ്ങളെ അനുകൂലിച്ച്‌ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇത് കർഷകർക്ക് വളരെയധികം ഗുണം ചെയ്യും. കർഷകരുടെ വരുമാനം വർധിപ്പിക്കുമ്ബോള്‍, ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങളും വർദ്ധിക്കും,'' പ്രധാനമന്ത്രി എഴുതി.

ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 20% ആയി ഉയർത്താൻ സർക്കാർ തീരുമാനമെടുത്തതായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് ഘടകങ്ങള്‍ ചേർക്കുമ്ബോള്‍, മൊത്തം ഫലപ്രദമായ തീരുവ 27.5% ആയിരിക്കും, ചൗഹാൻ പറഞ്ഞു.

ഭക്ഷ്യ എണ്ണകളുടെ പ്രധാന സ്രോതസ്സായ സോയാബീനിന്റെ വില എംഎസ്പിക്ക് താഴെയായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളില്‍ എംഎസ്പി നിരക്കില്‍ സോയാബീൻ സംഭരിക്കാൻ കഴിഞ്ഞയാഴ്ച സർക്കാർ അനുമതി നല്‍കിയിരുന്നു. സോയാബീൻ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.

What's Your Reaction?

like

dislike

love

funny

angry

sad

wow