ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്ന് മുതല്‍

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെ ന‌ടത്തും.

Aug 8, 2024 - 23:39
 0  5
ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെ ന‌ടത്തും. ഓണ അവധിക്കായി 13ന് അ‌ട‌യ്ക്കുന്ന സ്കൂളുകള്‍ 23ന് തുറക്കും.
സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനാ യോഗത്തില്‍‌ വ്യക്തമാക്കി.

എട്ടാം ക്ലാസില്‍ ഈ വർഷം മുതല്‍ ഓ‌ള്‍ പാസ് സമ്ബ്രദായം നിർത്തിലാക്കുമെന്നും മിനിമം മാർ‌ക്ക് ലഭിക്കാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow