സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടണം: യൂറോപ്യൻ മെത്രാൻ സമിതി

സിറിയയിലെ അലപ്പോ നഗരം വിമതർ കൈയടക്കിയതിനെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട അരാജകത്വവും, യുദ്ധവും സിറിയയിലെ മനുഷ്യജീവിതം ദുസ്സഹമാക്കിയിരിക്കുന്നു

Dec 15, 2024 - 19:41
 0  2
സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടണം: യൂറോപ്യൻ മെത്രാൻ സമിതി

സിറിയയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, തങ്ങളുടെ പ്രാർത്ഥനകളും സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട്, യൂറോപ്പിലെ മെത്രാൻസമിതി അലപ്പോയിലെ മെത്രാൻമാരെ അഭിസംബോധന ചെയ്തു കൊണ്ട് കത്തയച്ചു. വിമതർ അലപ്പോ നഗരം പിടിച്ചടക്കുകയും, നിലവിലുള്ള സർക്കാരിനെ താഴെയിറക്കിയതിനെയും തുടർന്ന്, രാജ്യത്തെമ്പാടും ആക്രമണങ്ങളും, ഭീകരതയും ശക്തമായിരിക്കുകയാണ്. സിറിയയിൽ നടക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും, സമാധാനപരമായ അധികാര കൈമാറ്റം സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും കത്തിൽ എടുത്തു പറയുന്നു.

രാഷ്ട്രത്തെ സമ്പന്നമാക്കുന്ന നിരവധി വംശീയ, മതന്യൂനപക്ഷങ്ങളുടെ സംഭാവനകളും അതുല്യമായ സാന്നിധ്യവും കണക്കിലെടുത്തുകൊണ്ട്  വിഭാഗീയതയെയും തീവ്രവാദത്തെയും തള്ളിക്കളയണമെന്നും പുതിയ ഭരണകൂടത്തോട് മെത്രാന്മാർ അഭ്യർത്ഥിക്കുന്നു. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ തിരികെ അവരുടെ ഭവനങ്ങളിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾക്കും സമിതി ആഹ്വാനം നൽകുന്നു.

അലപ്പോയിലും സിറിയയുടെ മറ്റ് ഭാഗങ്ങളിലും മെത്രാന്മാരും, വിശ്വാസികളും അനുഭവിക്കുന്ന വളരെയധികം കഷ്ടപ്പാടുകളോടും അനിശ്ചിതത്വത്തോടും, നിറഞ്ഞ ഹൃദയത്തോടെ  ഐക്യദാർഢ്യവും അനുകമ്പയും പ്രഖ്യാപിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വീടുകൾ പുനർനിർമ്മിക്കുന്നതിനും ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനും നിലവിലുള്ള സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും സഹായങ്ങളും മെത്രാൻ സമിതി കത്തിൽ ഉറപ്പു നൽകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow