എയര്‍ ഇന്ത്യ വിമാനത്തിന് റഷ്യയില്‍ അടിയന്തര ലാൻഡിംഗ്

ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റഷ്യയിലെ ക്രാസ്നോയാർസ്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തി.

Jul 19, 2024 - 11:46
 0  4
എയര്‍ ഇന്ത്യ വിമാനത്തിന് റഷ്യയില്‍ അടിയന്തര ലാൻഡിംഗ്

മോസ്കോ: ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റഷ്യയിലെ ക്രാസ്നോയാർസ്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തി.

യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനത്തിന്റെ ലഗേജ് കംപാർട്ട്മെന്റില്‍ തീ ഉണ്ടായെന്ന സംശയത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടെന്നാണ് വിവരം. എന്നാല്‍ ലാൻഡിംഗിന് ശേഷം നടത്തിയ പരിശോധനയില്‍ അപകട സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് ടേക്ക് ഓഫ് ചെയ്ത് ആറ് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സംഭവം. വിമാനത്തിലെ 243 യാത്രക്കാരും സുരക്ഷിതരാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow