കാട്ടാന മറിച്ചിട്ട പന ബൈക്കിലേക്ക് വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോതമംഗലം - നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. ആൻമേരി(21) ആണ് മരിച്ചത്. ഒരു വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്.

Dec 15, 2024 - 19:47
 0  6
കാട്ടാന മറിച്ചിട്ട പന ബൈക്കിലേക്ക് വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: കോതമംഗലം - നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. ആൻമേരി(21) ആണ് മരിച്ചത്. ഒരു വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്.

കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും

What's Your Reaction?

like

dislike

love

funny

angry

sad

wow