റാണിപുരത്ത് കാട്ടാനക്കൂട്ടം; ട്രക്കിങ് നിര്‍ത്തിവെച്ചു
കാസർകോട് ജില്ലയിലെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍ സഞ്ചാരികള്‍ കടന്നുപോകുന്ന നടപ്പാതയ്ക്ക് സമീപം പുല്‍മേട്ടില്‍ കാട്ടാനക്കൂട്ടം.
കാസർകോട് ജില്ലയിലെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍ സഞ്ചാരികള്‍ കടന്നുപോകുന്ന നടപ്പാതയ്ക്ക് സമീപം പുല്‍മേട്ടില്‍ കാട്ടാനക്കൂട്ടം.
എല്ലാദിവസവും രാവിലെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി വനംവകുപ്പിന് കീഴിലുള്ള ജീവനക്കാർ മാനിപുല്‍മേട്ടിലും വനത്തിലൂടെ കടന്നുപോകുന്ന വഴിയോരത്തും കാട്ടാനയില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്താറുണ്ട്. ഇത്തരത്തില്‍ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുല്‍മേട്ടില്‍ കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇതിനൊപ്പം വലിയതോതില്‍ കോടമഞ്ഞുമെത്തിയതോടെയാണ് അപകടഭീഷണി ഭയന്ന് വനംവകുപ്പ് അധികൃതർ സഞ്ചാരികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയത്. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലെ പുല്‍മേട്ടിലെത്തിയ കാട്ടാനക്കൂട്ടം
ആനഭീഷണിയൊഴിയുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്താല്‍ വെള്ളിയാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് വനസംരക്ഷണസമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അറിയിച്ചു.
ട്രക്കിങ്ങിനായി റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് വ്യാഴാഴ്ച രാവിലെ തന്നെ നിരവധി സഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍, നിയന്ത്രണത്തെ തുടർന്ന് എല്ലാവർക്കും തിരിച്ചുപോകേണ്ടിവന്നു
What's Your Reaction?