സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; യൂണിറ്റിന് 16 പൈസ കൂട്ടി

നിരക്ക് വർധന ഇന്നലെ( വ്യാഴാഴ്ച്ച) മുതൽ പ്രാബല്യത്തിലായി

Dec 6, 2024 - 23:30
 0  7
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; യൂണിറ്റിന് 16 പൈസ കൂട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർദ്ധിപ്പിച്ചത്. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ (വ്യാഴാഴ്ച്ച) മുതൽ പ്രാബല്യത്തിലായി. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി. ബിപിഎൽ വിഭാഗത്തിനും നിരക്ക് വർധനവ് ബാധകമാണ്.

കെഎസ്ഇബി 2024-25 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് ശരാശരി 37 പൈസയുടെ വർധനവിന് ശുപാർശ ചെയ്തെങ്കിലും റെഗുലേറ്ററി കമീഷൻ 16 പൈസയുടെ വർധനവിനാണ് അംഗീകാരം നൽകിയത്. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിൽ വർധന വരുത്തിയിരുന്നു.ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുള്ളതായി വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. വേനൽകാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇത് മറികടക്കാനായാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow