സന്ദര്‍ശക വിസയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; നിയമം കടുപ്പിച്ച്‌ യുഎഇ, ലംഘിച്ചാല്‍ കനത്ത പിഴ

സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിര്‍ദേശവുമായി യുഎഇ.

Aug 22, 2024 - 12:45
 0  4
സന്ദര്‍ശക വിസയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; നിയമം കടുപ്പിച്ച്‌ യുഎഇ, ലംഘിച്ചാല്‍ കനത്ത പിഴ

ന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിര്‍ദേശവുമായി യുഎഇ.

തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്ബനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്ബനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസക്കാര്‍ കമ്ബനികളില്‍ തൊഴില്‍ അന്വേഷിച്ച്‌ വരുന്നതും ജോലിക്കു വയ്ക്കുന്ന സ്ഥിരം കാഴ്ചകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow