തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടും അഞ്ചുതെങ്ങിലും കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെയാണ് കാണാതായത്.

Dec 25, 2024 - 22:59
 0  6
തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടും അഞ്ചുതെങ്ങിലും കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. പഞ്ചായത്തുനട പുതുവൽ പുത്തൻ വീട് എം കെ ഹൗസിൽ പ്ലസ്ടു വിദ്യാർത്ഥി നെവിന്‍ (18) ആണ് സെന്റ് ആന്‍ഡ്രൂസില്‍ ഒഴുക്കില്‍പ്പെട്ടത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്

ഉച്ചയ്ക്ക് ഒന്നരയോടെ മര്യനാടാണ് രണ്ടാമത്തെ അപകടമുണ്ടായത്. മര്യനാട് സ്വദേശി ജോഷ്വാ (19) കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. മത്സ്യതൊഴിലാളികളും തീരദേശ പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയാണ്.വൈകിട്ട് 4.45ഓടെയാണ് അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ കടയ്ക്കാവൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന അരുണിനെ (20) കാണാതായത്. നാലംഗ സംഘമാണ് ഇവിടെ കുളിക്കാൻ ഇറങ്ങിയത്. തിരച്ചിൽ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow