മലപ്പുറത്ത് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവ് മരിച്ചു

മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവ് മരിച്ചു.

Aug 22, 2024 - 23:32
 0  2
മലപ്പുറത്ത് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവ് മരിച്ചു

ലപ്പുറം: മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവ് മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കല്‍ ഹൗസില്‍ സര്‍ത്താരജാ(24) ണ് മരിച്ചത്.

പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബാണ് സര്‍ത്താജ് അവധിക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 1.30ന് വിനോദ സഞ്ചാര കേന്ദ്രമായ മലപ്പുറം ചോക്കാട് കെട്ടുങ്ങലിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചോക്കാട് പുഴയില്‍ കുളിക്കാനെത്തിയ സര്‍ത്താജ് പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി പോകുകയായിരുന്നു.

സുഹൃത്തുക്കളും നാട്ടുകാരും യുവാവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും നില ഗുരുതരമായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്ബൂരിലെ ആശുപത്രിയില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow