ദയാവധത്തിന് കരട് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.
ന്യൂഡല്‍ഹി: ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപഭാവിയില്‍ മരണമുറപ്പായ രോഗാവസ്ഥയില്‍ കൂടെ കടന്നു പോകുന്നവർക്കാണ് ഇത് ലഭ്യമാവുക. കരടിന്മേല്‍ അഭിപ്രായം പറയാൻ ആരോഗ്യമേഖലയില്‍ നിന്നുള്ളവരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മെക്കാനിക്കല്‍ വെന്റിലേഷൻ, രക്തധമനികളുടെ പ്രവർത്തനം സാധാരണനിലയിലാക്കാനുള്ള സംവിധാനങ്ങള്‍ , ഡയാലിസിസ്, ശസ്ത്രക്രിയകള്‍, തുടങ്ങിയ സംവിധാനങ്ങള്‍ അടക്കം ഫലിക്കാതെ കേസുകളില്‍ ആണ് ദയാവധം അനുയോജ്യമാവുക. അതിഗുരുതര രോഗാവസ്ഥയില്‍ ഇത്തരം ജീവൻരക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികള്‍ക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണ് അതുകൊണ്ടുതന്നെ ദയാവധം ആവശ്യമാണെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.
What's Your Reaction?