ഡല്‍ഹിയില്‍ കോച്ചിങ് സെന്റെറില്‍ വെള്ളം കയറി; മലയാളി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹിയില്‍ കോച്ചിങ് സെന്റെറില്‍ വെള്ളം കയറി മൂന്ന് യുപിഎസ്സി ഉദ്യോഗാർഥികള്‍ മരിച്ചു.മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്.

Jul 28, 2024 - 20:13
 0  5
ഡല്‍ഹിയില്‍ കോച്ചിങ് സെന്റെറില്‍ വെള്ളം കയറി; മലയാളി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

ന്യൂ ഡല്‍ഹി: ന്യൂഡല്‍ഹിയില്‍ കോച്ചിങ് സെന്റെറില്‍ വെള്ളം കയറി മൂന്ന് യുപിഎസ്സി ഉദ്യോഗാർഥികള്‍ മരിച്ചു.മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്.

എറണാകുളം സ്വദേശി നവീൻ ഡാർവിനാണ് മരിച്ചത്. ഡാർവിനെ കൂടാതെ ടാനിയ സോണി(25), ശ്രേയ യാദവ് (25) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
ഡല്‍ഹി രജീന്ദർ നഗറിലെ കോച്ചിംഗ് സെന്ററിന്റെ താഴത്തെ വെള്ളം കയറിയാണ് ഉദ്യോഗാർത്ഥികള്‍ മരിച്ചത്. കനത്ത മഴയില്‍ അഴുക്കുചാലില്‍ നിന്നുള്ള വെള്ളമാണ് കോച്ചിങ് സെന്റെറിലേക്ക്് ഒഴുകിയെത്തിയത്. അതില്‍ കുടുങ്ങിയാണ് ഉദ്യോഗാർഥികളുടെ ദാരൂണാന്ത്യം. സ്ഥലത്ത് നിന്ന് 12 കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് അഗ്നിരക്ഷാ സേനാ പറഞ്ഞു.സംഭവത്തില്‍ സ്ഥാപന ഉടമയേയും കോ-ഓഡിനേറ്ററെയും അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെയാണ് സെൻട്രല്‍ ഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റെറിലേക്ക് വെള്ളം ഇരച്ചുകയറിയത്. സംഭവസ്ഥലത്ത് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
വെള്ളക്കെട്ടില്‍ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയിലെ മുങ്ങല്‍ വിദഗ്ധരെയും ഉടൻ സ്ഥലത്തെത്തിച്ചു. രക്ഷാദൗത്യത്തിനിടയില്‍ രാത്രി പതിനൊന്നരയോടെയാണ് മൂന്ന് ഉദ്യോഗാർഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരെ ഉടൻ ആശൂപത്രിയില്‍ എത്തിച്ചു.
കോച്ചിങ് സെന്റെറിന്റെ താഴത്തെ നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. അവിടെ പഠനത്തിന് പോയ സമയത്തായിരുന്നു വെള്ളം ഇരച്ചെത്തിയതെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഉദ്യോഗാർഥികള്‍ പറഞ്ഞു.
പത്ത് മുതല്‍ 12 അടിവരെ ഉയരത്തില്‍ വെള്ളം കെട്ടിടത്തില്‍ എത്തിയെന്നും പെട്ടെന്ന് വെള്ളം എത്തിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥ്ിതിയായിരുന്നെന്നും പ്രദേശവാസികളും പറഞ്ഞു. കഴിഞ്ഞാഴ്ച മഴയില്‍ നിറഞ്ഞ ഡല്‍ഹിയിലെ ഓടക്കെട്ടില്‍ വീണ് മറ്റൊരു യുപിഎസ്സി ഉദ്യോഗാർഥി മരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ ദാരൂണ സംഭവം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സെൻട്രല്‍ ഡല്‍ഹിയില്‍ ശനിയാഴ്ച വൈകീട്ട് 5.30നും 8.30നും ഇടയില്‍ 31.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
പ്രതിഷേധവുമായി വിദ്യാർഥികള്‍
സംഭവത്തില്‍ പ്രതിഷേധവുമായി കോച്ചിങ് കേന്ദ്രത്തിലെ ഉദ്യോഗാർഥികള്‍. 14 മണിക്കൂറായിട്ടും രക്ഷാപ്രവർത്തനം പൂർത്തിയാകത്തിനെ തുടർന്നാണ് വിദ്യാർഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൃത്യമായ ഡ്രൈയിനേജ് സംവിധാനം ഒരുക്കാത്തതിനാലാണ് കോച്ചിങ് സെന്റെറിലേക്ക് വെള്ളം കയറിയെതെന്ന് ഉദ്യോഗാർഥികള്‍ ആരോപിച്ചു. ഡല്‍ഹി സർക്കാരിന്റെ പിടിപ്പുകേടാണിതെന്നും ഉദ്യോഗാർഥികള്‍ ആരോപിച്ചു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow