ഇന്ദിരാ ഗാന്ധിയുടെ മോചനത്തിന്‌ വിമാനം റാഞ്ചിയ ഭോലനാഥ്‌ പാണ്ഡെ അന്തരിച്ചു

മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത്‌ അറസ്‌റ്റിലായ ഇന്ദിരാഗാന്ധിയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിമാനം റാഞ്ചിയ മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ: ഭോലനാഥ്‌ പാണ്ഡെ(71) അന്തരിച്ചു.

Aug 25, 2024 - 13:05
 0  9
ഇന്ദിരാ ഗാന്ധിയുടെ മോചനത്തിന്‌ വിമാനം റാഞ്ചിയ ഭോലനാഥ്‌ പാണ്ഡെ അന്തരിച്ചു

ഖ്‌നൗ: മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത്‌ അറസ്‌റ്റിലായ ഇന്ദിരാഗാന്ധിയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിമാനം റാഞ്ചിയ മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ: ഭോലനാഥ്‌ പാണ്ഡെ(71) അന്തരിച്ചു.

ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.
1978ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണു പാണ്ഡെയും സുഹൃത്ത്‌ ദേവേന്ദ്ര പാണ്ഡെയും ചേര്‍ന്ന്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം റാഞ്ചിയത്‌. കളിപ്പാട്ട തോക്കും പന്തും ഉപയോഗിച്ചാണ്‌ അവര്‍ പൈലറ്റിനെ ഭീഷണിപ്പെടുത്തിയത്‌.
പൈലറ്റുമാരോട്‌ നേപ്പാളിലേക്ക്‌ പറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ധനക്ഷാമം ചൂണ്ടിക്കാട്ടി അവര്‍ വിസമ്മതിച്ചു. ഒടുവില്‍ വിമാനം വാരണാസിയില്‍ ഇറങ്ങി.
പിന്‍വാതില്‍ തുറക്കാന്‍ പാണ്ഡെമാര്‍ സമ്മതിച്ചതോടെ നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടു. അദ്ദേഹത്തിനെതിരേ കേസെടുത്തെങ്കിലും പിന്നീട്‌ പിന്‍വലിച്ചു. ആക്രമണത്തെ തുടര്‍ന്ന്‌ അദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധ നേടി.
1953 ഒക്‌ടോബര്‍ 25 നു ബൈരിയ പ്രദേശത്തെ മൂണ്‍ ഛപ്ര ഗ്രാമത്തില്‍ ജനിച്ച പാണ്ഡെ 1980 മുതല്‍ 1985 വരെയും 1989 മുതല്‍ 1991 വരെയും ദോബ (ഇപ്പോള്‍ ബൈരിയ) നിയമസഭാ മണ്ഡലത്തില്‍നിന്ന എം.എല്‍.എയായിരുന്നു.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാണ്ഡെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സേലംപൂര്‍ ലോക്‌സഭാ സീറ്റില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിരവധി തവണ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പാണ്ഡെയ്‌ക്ക് നാല്‌ ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുമുണ്ട്‌.

What's Your Reaction?

like

dislike

love

funny

angry

sad

wow